സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് ഇനത്തിൽ കിട്ടാനുള്ളത് കോടികൾ

ബെംഗളൂരു: സംസ്ഥാനത്തൊട്ടാകെയുള്ള 250 സ്കൂളുകളിൽ കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് പ്രൈമറി ആൻഡ് സെക്കന്ററി സ്കൂൾസ് നടത്തിയ സർവേ പ്രകാരം, 36,655 രക്ഷിതാക്കൾ ഫീസ് അടയ്ക്കാത്തതിനാൽ 2019-20 അധ്യയന വർഷത്തിലെ ഫീസ് കുടിശ്ശിക 31,62,71,015 രൂപയാണെന്ന് രേഖയിൽ പറയുന്നു.

2020-21 അധ്യയന വർഷത്തിൽ 1,25,839 വിദ്യാർത്ഥികളെ ഈ സ്കൂളുകളിൽ ചേർത്തിട്ടുണ്ടെന്നും ഈ അധ്യയന വർഷത്തിലും ഇതേ സാഹചര്യം തുടർന്നാൽ ഫീസ് കുടിശ്ശിക 63 കോടിയിലധികം വർധിച്ചേക്കാമെന്നും സർവേയിൽ പറയുന്നു.

  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു

ഈ സാഹചര്യത്തിൽ നിർബന്ധിത പേയ്‌മെന്റുകളായ ഇ.എസ്.ഐ, പി.എഫ്, പ്രൊഫഷണൽ ടാക്സ്, വൈദ്യുതി ബില്ലുകൾ, വാട്ടർ ചാർജുകൾ, പ്രോസസ്സിംഗ് ഫീസ്, പരീക്ഷാ ഫീസ്, സ്‌കൂൾ ബസ് ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പ്രോപ്പർട്ടി ടാക്സ് പേയ്മെന്റ് എന്നിവയിൽ ഇളവ് നൽകണമെന്നും സ്‌കൂളുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts