ബ്ലേഡ് ഉപയോഗിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ച് സഹപാഠികൾ

ബെംഗളൂരു: ഈസ്റ്റ് ബെംഗളൂരുവിലെ ഒരു സ്‌കൂളിൽ സഹപാഠികളുമായുള്ള വഴക്കിനെ തുടർന്ന് 14 വയസ്സുള്ള വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കചരകനഹള്ളി രാമയ്യ ലേഔട്ടിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ബാബുസാപല്യ സ്വദേശിയുമായ വിദ്യാർഥിക്കാൻ പരിക്കേറ്റത്.

വ്യാഴാഴ്ച രാവിലെ 9.30-ഓടെ സ്‌കൂൾ അധ്യാപിക വിളിച്ച് മകനെ സ്‌കൂളിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവിടേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മ ആശുപത്രിയിലെത്തിയപ്പോൾ ദേഹത്ത് മുറിവേറ്റ മകനെയാണ് കണ്ടത്. മുറിവുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ, താൻ സ്കൂളിൽ പോയതിന് ശേഷം ഒരു സഹപാഠി എന്തോ പ്രശ്നത്തിന്റെ പേരിൽ തന്നോട് വഴക്കിട്ടതായിട്ടാണ് കുട്ടി അമ്മയോട് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

മറ്റുള്ളവർ പിന്തുണച്ചപ്പോൾ സഹപാഠി ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന കുട്ടിയിൽ നിന്ന് ബാനസവാടി പോലീസ് മൊഴിയെടുത്തു. ഐപിസി സെക്ഷൻ 324 (അപകടകരമായ ആയുധങ്ങളാൽ മുറിവേൽപ്പിക്കൽ) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts