കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണ്.

ബെംഗളൂരു: കോവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് ബി‌എസ് യെദിയൂരപ്പ സർക്കാർ  പൗരന്മാരോട് കള്ളം പറയുകയാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും ഇതിനോടൊപ്പം കുറയുന്നതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതനുസരിച്ച് കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ രോഗലക്ഷണമില്ലാത്തവരുടെ  പരിശോധന താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്എന്ന് അറിയിച്ചു കൊണ്ട് ദേശീയ ആരോഗ്യ മിഷൻ(കർണാടക) ഡയറക്ടർ അരുന്ധതി ചന്ദ്രശേഖർ പുറത്തിറക്കിയ ഏപ്രിൽ 25 ലെ സർക്കുലർ ട്വീറ്റ് ചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ അഭിപ്രായം പങ്കു വെച്ചത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

കോവിഡ് 19 കേസുകൾ കുറയുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ യഥാർത്ഥ കാരണം, ലക്ഷണമില്ലാത്തവരെ ടെസ്റ്റ് ചെയ്യേണ്ട എന്നറിയിച്ചു കൊണ്ടുള്ള  ബിജെപി സർക്കാറിന്റെ സർക്കുലറാണ്,” എന്ന് സിദ്ധരാമയ്യ പറഞ്ഞു. “മുഖ്യമന്ത്രി, ഇതിന്റെ അപകടങ്ങൾ നിങ്ങൾക്കറിയാമോ?”എന്ന ചോദ്യവും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts