കേരള തീരത്ത് തീപിടിച്ച ചരക്ക് കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ചൈന

ബീജിംഗ്: ജൂൺ 9 ന് കേരള തീരത്ത് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ എം.വി വാൻ ഹായ് 503 ലെ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയതിന് ചൈന ഇന്ത്യയോട് നന്ദി അറിയിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് എക്‌സിലാണ് നന്ദി അറിയിച്ച് രംഗത്തെത്തിയത്.

കപ്പലിലുണ്ടായിരുന്ന 22 പേരിൽ 14 പേർ ചൈനീസ് പൗരന്മാരായിരുന്നു. ഇന്ത്യൻ നാവികസേനയുടെയും മുംബൈ കോസ്റ്റ് ഗാർഡിന്റെയും സമയബന്ധിതമായ നടപടികൾക്ക് അവർ നന്ദി പറഞ്ഞു. 

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

“ജൂൺ 9 ന്, കേരളത്തിലെ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ, എംവി വാൻ ഹായ് 503 എന്ന കപ്പലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായി. കപ്പലിലെ ആകെ 22 ജീവനക്കാരിൽ 14 പേർ ചൈനക്കാരാണ്, അതിൽ 6 പേർ തായ്‌വാനിൽ നിന്നുള്ളവരാണ്. സമയബന്ധിതവും പ്രൊഫഷണലു രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാർഡിനും ഞങ്ങളുടെ നന്ദി,” യു ജിംഗ് എക്‌സിൽ കുറിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts