ആറു കോച്ചുള്ള ആദ്യ നമ്മ മെട്രോ ട്രെയിൻ ഈ വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും;ആദ്യത്തെ ട്രെയിന്‍ പര്‍പ്പിള്‍ ലൈനില്‍;സ്ത്രീകള്‍ക്ക് പ്രത്യേക കമ്പാര്‍ട്ട്മെന്റ്.

ബെംഗളൂരു : ആറു കോച്ചുള്ള ആദ്യ നമ്മ മെട്രോ ട്രെയിൻ വാണിജ്യ സർവീസ് തുടങ്ങാൻ റെയിൽവേ ബോർഡ് അനുമതി നൽകി.ഈ വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും.  ഏറ്റവുമധികം തിരക്കുള്ള മൈസൂരു – ബയ്യപ്പനഹള്ളി (പർപ്പിൾ ലൈൻ) റൂട്ടിൽ ആണ്ലെ ആദ്യ ട്രെയിന്‍. ആദ്യ കോച്ച് സ്ത്രീകൾക്കു മാത്രമായി മാറ്റിവയ്ക്കും. ഓഫിസ് സമയങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ ആറു കോച്ച് ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമാകും. നിലവിലെ മൂന്നു കോച്ച് ട്രെയിനിൽ ഒരേസമയം 975 പേർക്കേ യാത്രചെയ്യാനാകൂ.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

എന്നാൽ, ആറു കോച്ച് ട്രെയിനിൽ 2000 പേർക്കു കയറാം. റിസർവ്ഡ് കോച്ച് വനിതാ യാത്രക്കാർക്കും ആശ്വാസമാകും. വൻ യാത്രത്തിരക്കുള്ള സമയത്ത് ഏറ്റവുമധികം യാത്രക്കാരെത്തുന്ന എംജി റോഡ്, വിജയനഗർ, മജസ്റ്റിക് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ആറു കോച്ച് ട്രെയിൻ ഹ്രസ്വദൂര സർവീസുകളും നടത്തും. ഇപ്പോഴുള്ള 50 മൂന്നു കോച്ച് ട്രെയിനുകളിൽ ഘടിപ്പിക്കാൻ 150 പുതിയ കോച്ചുകൾ നിർമിച്ചു നൽകാൻ ബിഇഎംഎലിനാണു കരാർ. ശേഷിച്ച 49 ട്രെയിനുകളിലേക്കുള്ള അധിക കോച്ചുകൾ സെപ്റ്റംബർ മുതൽ ഘട്ടംഘട്ടമായി കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
[masterslider id="10"]

Related posts