മൈസൂരു :കര്‍ഷകരുടെ ആത്മഹത്യ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരു പുതിയ വാര്‍ത്ത അല്ലാതായിരിക്കുന്നു,കര്‍ണാടകയിലെ സ്ഥതി ഒട്ടും വ്യത്യസ്തമല്ല.അതിന്റെ ഒരു നേര്‍ചിത്രമാണ് മുന്‍ മുഖ്യമന്ത്രിയുടെ മകന്റെ മണ്ഡലമായ മായ വരുണ യിലും സംഭവിച്ചത്.
നെൽക്കൃഷി വെള്ളം കയറി നശിച്ചത് കണ്ട് ഹൃദയം തകര്‍ന്ന് ജീവനൊടുക്കാൻ ഒരുങ്ങിയ കർഷകനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുക ആയിരുന്നു . നഞ്ചൻഗുഡ് താലൂക്കിലെ കുപ്പാരവല്ലി ഗ്രാമത്തിലെ ബസവയ്യയാണു നെൽപാടത്തിലെ വെള്ളക്കെട്ടിൽ മുങ്ങിമരിക്കാൻ ഒരുങ്ങിയത്.
കബനി ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ഗ്രാമത്തിലെ ഏക്കർകണക്കിനു നെൽക്കൃഷിയാണു വെള്ളത്തിലായത്. ബസവയ്യ നാല് ഏക്കർ വയലിലാണു കൃഷിയിറക്കിയിട്ടുള്ളത്. ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ ഇതിനായി വായ്പയെടുത്തിട്ടുണ്ട്.
ഇന്നലെ വയലിൽ വെള്ളം നിറഞ്ഞു കൃഷി നശിച്ച കാഴ്ച കണ്ടതോടെ അലറിക്കരഞ്ഞ ബസവയ്യ ചെളിനിറഞ്ഞ വെള്ളത്തിൽ മുങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ബന്ധുക്കൾ ചേർന്ന് ഏറെ പരിശ്രമിച്ചാണു കരയ്ക്കുകയറ്റിയത്. വിവരമറിഞ്ഞു സംഭവ സ്ഥലത്തെത്തിയ ഡോ. യതീന്ദ്ര സിദ്ധരാമയ്യ എംഎൽഎ കർഷകനെ ആശ്വസിപ്പിക്കുകയും കൃഷി നശിച്ച ഗ്രാമീണർക്കു നഷ്ടപരിഹാരം നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു ഉറപ്പു നൽകുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.