ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

ബെംഗളൂരു: ഐ.ടി നഗരത്തെ നടുക്കിയ പ്രിയങ്ക ഗുപ്ത കൊലക്കേസിൽ ഭർത്താവും ഇൻഫോസിസ് എച്ച്.ആർ. ഉദ്യോഗസ്ഥനുമായ സതീഷ് ഗുപ്തയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2010 ഓഗസ്റ്റ് പത്തിന് ബെംഗളൂരുവിലെ ഫ്ലാറ്റിൽ വെച്ച് ഡൽഹി പബ്ലിക് സ്കൂൾ അധ്യാപികയായ പ്രിയങ്കയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഏഴ് വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ അതിവിദഗ്ദ്ധമായ നീക്കങ്ങളാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പൊളിച്ചത്.

സംഭവദിവസം പുലർച്ചെ സതീഷ് ജോഗിങ്ങിന് പോയ സമയത്ത്, വീട്ടിൽ അപരിചിതർ വന്നിട്ടുണ്ടെന്ന് പ്രിയങ്ക ഫോണിൽ വിളിച്ച് പറഞ്ഞതായും തുടർന്ന് താൻ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നുമാണ് സതീഷ് പോലീസിന് നൽകിയ മൊഴി. വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതായും ഇയാൾ പരാതിപ്പെട്ടു. എന്നാൽ, അപരിചിതരായ ആരും ഫ്ലാറ്റിൽ വന്നിട്ടില്ലെന്ന അയൽക്കാരുടെ മൊഴിയും, മൃതദേഹത്തിന്റെ കൈകാലുകൾ പ്രതിരോധത്തിന്റെ ലക്ഷണങ്ങളില്ലാതെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതും പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രിയങ്കയുടെ ഫോൺ കോളുകൾ സതീഷ് ജോഗിങ് നടത്തിയ അതേ ടവർ ലൊക്കേഷനിൽ നിന്നാണ് വന്നതെന്ന് പോലീസ് കണ്ടെത്തി.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളോട് പ്രിയങ്ക കാണിച്ച ക്രൂരമായ പെരുമാറ്റവും വഴക്കുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സതീഷ് പോലീസിനോട് പറഞ്ഞു. സർപ്രൈസ് ഗിഫ്റ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രിയങ്കയുടെ കണ്ണും കൈകാലുകളും കെട്ടിയിട്ട ശേഷമാണ് സതീഷ് ക്രൂരകൃത്യം നടത്തിയത്. ആദ്യം നൈലോൺ കയറുകൊണ്ട് ശ്വാസം മുട്ടിക്കുകയും പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം സംശയം തോന്നാതിരിക്കാൻ ഭാര്യയുടെ ഫോണുമായി ജോഗിങ്ങിന് പോയ സതീഷ്, ഭാര്യ തന്നെ വിളിക്കുന്നതായി സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് അഭിനയിച്ച് സംസാരിക്കുകയായിരുന്നു. എന്നാൽ പ്രതിയുടെ മാതാപിതാക്കൾ പ്രിയങ്കയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിച്ചത്. എല്ലാ തെളിവുകളും പരിശോധിച്ച കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഉത്തരവിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts