കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 8 പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സരങ്ങളും തർക്കങ്ങളും കൂടുതൽ മുറുകുന്നു. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ശ്രീലയ എവിക്റ്റ് ആയി പുറത്തുപോയതിന് പിന്നാലെ വീട്ടിലെ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഐശ്വര്യ – കടൽ കൊമ്പൻ ‘ലൗ ട്രാക്ക്’ ഇപ്പോൾ പുതിയ തർക്കങ്ങളിലേക്കും വാക്കുതർക്കങ്ങളിലേക്കും വഴിമാറുകയാണ്.
രാവിലെ തന്നെ ഇരുവരും തമ്മിൽ കടുത്ത വിയോജിപ്പിലും വാക്കേറ്റത്തിലും ഏർപ്പെടുന്ന കാഴ്ചയ്ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. നോബിയുടെ ബെഡിൽ ഐശ്വര്യ പോയി കിടന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പിന്നീട് വലിയ വഴക്കിലേക്ക് നയിച്ചത്. വിഷയത്തിലേക്ക് നേഹ കൂടി കടന്നുവന്നതോടെ രംഗം കൂടുതൽ വഷളായി. നേഹ കൊമ്പനുമായി സംസാരിച്ചതാണ് ഐശ്വര്യയെ പ്രകോപിപ്പിച്ചത്. നേഹ ചെയ്യുന്നത് വ്യക്തമായ കുത്തിത്തിരിപ്പാണെന്നും അത് തികച്ചും മോശമായ പ്രവണതയാണെന്നും ആരോപിച്ച് ഐശ്വര്യ നേഹയ്ക്ക് നേരെ നിരന്തരം രംഗത്തുവന്നു.
എന്നാൽ താൻ കൊമ്പനുമായി സാധാരണ രീതിയിൽ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ മറ്റ് ദുരുദ്ദേശങ്ങളോ കുത്തിത്തിരിപ്പോ ഇല്ലെന്നും നേഹ വ്യക്തമാക്കി. എന്നിട്ടും നിലപാടിൽ ഉറച്ചുനിന്ന ഐശ്വര്യ ഇതേ വിഷയം വീണ്ടും വീണ്ടും ഉന്നയിക്കുകയായിരുന്നു. ഒടുവിൽ നേഹയുടെ ഇടപെടൽ കുത്തിത്തിരിപ്പാണോ എന്ന് ഉറപ്പിക്കാൻ കടൽ കൊമ്പനോട് തന്നെ ഐശ്വര്യ മറുപടി ചോദിച്ചെങ്കിലും, വ്യക്തമായ നിലപാട് പറയാതെ കൊമ്പൻ മാറിനിന്നത് ഐശ്വര്യയെ കൂടുതൽ പ്രകോപിപ്പിച്ചു.
ഇതേത്തുടർന്ന് കൊമ്പനും ഐശ്വര്യയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമാണ് ഉണ്ടായത്. വീട്ടിൽ ലൗ ട്രാക്ക് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ ഇത്രയേറെ ശക്തമായ ഒരു അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത്. തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ ഇരുവരുടെയും ബന്ധം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഐശ്വര്യയോട് കൊമ്പൻ കാണിക്കുന്ന സ്നേഹവും ആത്മാർത്ഥതയും സൗഹൃദവും ചൂണ്ടിക്കാട്ടി ‘എവരി ഗേൾ ഡിസേർവ്സ് എ കൊമ്പൻ ഇൻ ദേർ ലൈഫ്’ എന്നാണ് സോഷ്യൽ മീഡിയയിൽ പല ബിഗ് ബോസ് ആരാധകരും കുറിക്കുന്നത്. അതേസമയം, ബിഗ് ബോസ് ഗെയിമിൽ ഐശ്വര്യ കാണിക്കുന്നത് ജനുവിൻ ആയ നിലപാടാണോ അതോ സ്ട്രാറ്റജിയുടെ ഭാഗമാണോ എന്ന കാര്യത്തിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]