ബെംഗളൂരുവിലെ രാത്രി യാത്രക്കാർ സൂക്ഷിക്കുക! ഒരാഴ്ച കൊണ്ട് പിടിയിലായത് 32,000-ത്തിലേറെ വാഹനങ്ങൾ!

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നടത്തുന്ന പരിശോധന ശക്തമാക്കുന്നു. സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള ഒരാഴ്ചക്കാലയളവിൽ നഗരത്തിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ചതിന് 504 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 32,322 വാഹനങ്ങളാണ് ട്രാഫിക് പോലീസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.

പരിശോധനയുടെ ഭാഗമായി അമിതവേഗതയിൽ വാഹനമോടിച്ചവർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. വേഗപ്പൂട്ട് ലംഘിച്ചതിന് 205 കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ്, ഇവരിൽ നിന്നായി 2.06 ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും നഗരത്തിലെ പ്രധാന റോഡുകളിൽ പരിശോധന കൂടുതൽ ശക്തമായി തുടരുമെന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts