പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പതിനെട്ടുകാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ പീനിയ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എം.സി യാർഡിൽ താമസിക്കുന്ന കീർത്തി എന്ന ഓട്ടോ റിക്ഷ ഡ്രൈവർ ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കീർത്തി പിന്തുടർന്നെത്തുകയും ഉപദ്രവിക്കുകയും ചെയ്തു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ഉടനടി വഴിയാത്രക്കാർ സഹായത്തിനായി എത്തിയതോടെ ഓട്ടോ ഡ്രൈവർ കീർത്തി ഓടി രക്ഷപെട്ടു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ മാതാ പിതാക്കളെ അറിയിക്കുകയും,. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പീനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, സംഭവ സ്ഥലത്തുനിന്നു കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് പ്രതിയെ തിരിച്ചറിയുകയും പോക്‌സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts