ഭൂമി തർക്കത്തെ തുടർന്ന് സഹോദരങ്ങളെ വെട്ടി കൊന്നു

ബെംഗളൂരു : കർണാടകയിലെ ബാഗൽകോട്ടിൽ സഹോദരങ്ങളെ വെട്ടി കൊന്ന അയൽവാസികളായ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജമഖണ്ഡി താലൂക്കിലെ മധുരകണ്ഡിയിൽ താമസിക്കുന്ന ഹനമദ് മുദറഡ്ഡി (45), ബസവരാജ് മുദറഡ്ഡി (37), ഈശ്വർ മുദറഡ്ഡി (34), മല്ലു മുദറഡ്ഡി എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ഭൂമി തർക്കത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ അവസാനിച്ചത്. ദറഡ്ഡി കുടുംബവും അതോടൊപ്പം അതെ പ്രദേശത്തെ അയൽക്കാരായ പുട്ടാനി കുടുംബവും തമ്മിൽ സമീപത്തുള്ള വയലിന്റെ ഉടമസ്ഥതയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച വൈകീട്ട് ഹനമദ് മുദറെഡ്ഡിയും പുട്ടാനി കുടുംബത്തിലെ മറ്റൊരാളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ മറ്റു സഹോദരങ്ങൾ സ്ഥലത്തെത്തുകയും എതിർഭാഗത്തുള്ള പുട്ടാനി കുടുംബത്തിലെ അംഗത്തെ മർദിക്കുകയും ചെയ്തു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

ഇതോടെ പ്രകോപിതരായ പുട്ടാനി കുടുംബാംഗങ്ങൾ വടിവാളുമായെത്തി നാലുപേരെയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. വെട്ടേറ്റുവീണ നാലുപേരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇനിയും മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്ന് ജമഖണ്ഡി റൂറൽ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts