മൂന്നാം കോവിഡ് തരംഗത്തിനായുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങി പി. എച്. എ.എൻ.എ.

ബെംഗളൂരു: പ്രൈവറ്റ് ഹോസ്പിറ്റൽ ആന്റ് നഴ്സിംഗ് അസോസിയേഷൻ (പി. എച്. എ.എൻ.എ), ഡോക്ടർ ഹേമ ദിവാകറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയും സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘവും തയ്യാറാക്കിയ കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വ്യക്തമാക്കുന്ന റിപ്പോർട്ട്തിങ്കളാഴ്ച ആരോഗ്യ മന്ത്രി ഡോ കെ സുധാകറിന് സമർപ്പിക്കും.

സ്വകാര്യ ആശുപത്രികളിൽ ഹെൽത്ത് കെയർ ജീവനക്കാരെ പരിശീലിപ്പിക്കുന്നത്തിനുള്ള ടീമിന്റെ ശുപാർശകൾ ഇതിൽ ഉൾപ്പെടുന്നു. കിടക്കകളുടെ എണ്ണം അപ്പപ്പോൾ പുതുക്കി രേഖപ്പെടുത്തുന്നതിനായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ ബെഡ് പോർട്ടലുമായി ഫാന ബെഡ് പോർട്ടലിനെ ബന്ധിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഇത് ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും, പ്രവേശനവും ഡിസ്ചാർജുകളും ഉടൻ പോർട്ടലിൽ രേഖപ്പെടുത്തുകയും ചെയ്യും.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

ഓപ്പറേഷൻ ടാസ്ക് ഫോഴ്സ്, ബെഡ് കപ്പാസിറ്റി പ്ലാൻ, അണുബാധ തടയൽ ടീം, നിർണായക രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതികൾ വികസിപ്പിക്കൽ, മെക്കാനിക്കൽ വെന്റിലേഷൻ, ഇസിഎംഒ തുടങ്ങിയ നൂതന ചികിത്സകൾ ഉൾപ്പെടുത്തൽ തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts