നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു – ഹൈദരാബാദ് റിംഗ് റോഡ് ടോൾ ബൂത്തിന് സമീപം മഹാരാഷ്ട്ര രജിട്രേഷനിലുള്ള ട്രക്കിൽ നിന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) ബെംഗളൂരു യൂണിറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

പരിശോധനയിൽ 3,400 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചതായി എൻ.സി.ബി ഉദ്യോഗസ്ഥർ കണ്ടെത്തി. ടാർപോളിൻ ഷീറ്റുകൾക്കടിയിൽ നഴ്സറി തൈകൾ കൊണ്ട് മൂടിയ 141 ബാഗുകളിൽ പായ്ക്ക് ചെയ്തു മറച്ചുവെച്ച രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

നേരത്തെ 3,992 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ.സി.ബി ഉദ്യോഗസ്ഥർ റൈഡ് നടത്തിയത്. ഈ വർഷം, ബെംഗളൂരുവിലെ എൻ.സി.ബി യൂണിറ്റ് 7,500 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും 25 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts