കൊപ്പൾ (കർണാടക): കർണാടകയിലെ കൊപ്പൾ ജില്ലയിലുള്ള ബി.ടി. പാട്ടീൽ നഗറിൽ കുരങ്ങന്റെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ബി.ടി. പാട്ടീൽ നഗർ സ്വദേശിയായ നജമുന്നീസ ബീഗം (91) ആണ് തിങ്കളാഴ്ച മരിച്ചത്. വീടിന് പുറത്ത് നിൽക്കുകയായിരുന്ന നജമുന്നീസയെ കുരങ്ങൻ ആക്രമിക്കുകയും തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുരങ്ങൻ വയോധികയെ ചാടിവീണ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]