നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായിരിക്കാൻ അർഹത ഇല്ല; സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : മംഗല്യസൂത്രത്തിന്റെയും വളയുടെയും കാര്യംപറഞ്ഞ് നടക്കുന്ന നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയായിരിക്കാൻ അർഹത നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ചിക്കോടി ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വന്ന് നുണ പ്രചരിപ്പിക്കുകയാണ് മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശിവജിയെയും കിട്ടൂർ ചെന്നമ്മറാണിയെയും കോൺഗ്രസ് അവഹേളിച്ചെന്ന മോദിയുടെ ആരോപണം അദ്ദേഹം നിഷേധിച്ചു.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കിട്ടൂർ റാണി ജയന്തി ആഘോഷത്തിന് തുടക്കമിട്ടത് കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ബെലഗാവിയിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പുറാലിയിലും മുഖ്യമന്ത്രി സംബന്ധിച്ചു.

ബെലഗാവിയിലെ റാലിയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവരും സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts