ചോദിക്കാന്‍ ആരുമില്ലാത്ത ബെംഗളൂരു മലയാളികളെ ചൂഷണം ചെയ്യല്‍ തുടരുന്നു;ഈസ്റ്ററിന് നാട്ടില്‍ പോകാന്‍ ബസ് നിരക്ക് 3000 രൂപ!

ബെംഗളൂരു: നഗരത്തില്‍ മലയാളികള്‍ക്ക്  നൂറായിരം സംഘടനകള്‍ ഉണ്ടെങ്കിലും മലയാളികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഒരേ ശബ്ദത്തോടെ  ഇടപെട്ട് അത് നേടിയെടുക്കുന്നതില്‍ ഒരു പരിധിവരെ അവര്‍ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും,പലരും നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ മറന്നുകൊണ്ടല്ല,എന്നാലും പലപ്പോഴും പ്രധാന വിഷയങ്ങളില്‍ ഉദ്ദേശിച്ച ഫലം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.അതില്‍ ഏറ്റവും പ്രധാനമാണ് കേരളത്തിലേക്കുള്ള യാത്ര പ്രശ്നം.പ്രത്യേകിച്ചു ഓണം,വിഷു,പെരുന്നാള്‍,ക്രിസ്തുമസ്,ഈസ്റ്റര്‍ തുടങ്ങിയ ഉത്സവ സമയങ്ങളില്‍.

ഈസ്റ്റർ അവധിയാത്രയ്ക്ക് തിരക്കേറിയ സാഹചര്യം മുതലെടുക്കാൻ പതിവ് പോലെ സ്വകാര്യ ബസുകൾ. 2999 രൂപവരെയാണ് ബെംഗളൂരുവിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുന്നത് . തിരുവനന്തപുരത്തേയ്ക്കുള്ള എസി മൾട്ടി ആക്സിൽ ബസിലാണ് 2999 രൂപ വരെ ടിക്കറ്റിന് ഈടാക്കുന്നത്. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 28, 29 തീയതികളിലാണ് ടിക്കറ്റ് നിരക്കിൽ വൻ വർധന. എറണാകുളത്തേക്കും കോട്ടയത്തേക്കും എസി ബസിൽ 2750 മുതൽ 2950 രൂപ വരെയാണ് നിരക്ക്. നോൺ എസി ബസിൽ 1700 രൂപ മുതൽ 2000 രൂപവരെയാണ് നിരക്ക്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

കോഴിക്കോട്ടേക്ക് എസി ബസിൽ 1500 രൂപ മുതൽ 1850 രൂപവരെ ഈടാക്കുമ്പോൾ നോൺ എസി ബസിൽ 900 മുതൽ 1000 രൂപവരെയാണ് നിരക്ക്. ഈസ്റ്റർ തിരക്കിനെ തുടർന്ന് കേരള, കർണാടക ആർടിസികളുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകളേറെയും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. കേരള ആർടിസി 27, 28, 29 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് ഏഴ് വീതം സ്പെഷൽ സർവീസുകളാണ് നടത്തുന്നത്. കർണാടക ആർടിസി 28,29 തീയതികളിൽ കേരളത്തിലേക്ക് എട്ട് സ്പെഷൽ സർവീസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കേരള ആർടിസിയുടെ തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ ബസുകൾ മൈസൂരു വഴിയായതിനാൽ പലരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാൻ മടിക്കുകയാണ്. കേരള ആർടിസിയുടെ പതിവ് എസി, ഡീലക്സ് ബസുകളിൽ തൽക്കാൽ സീറ്റുകളിലേക്കുള്ള ബുക്കിങ് ബസ് പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് മാത്രമേ ആരംഭിക്കുകയുള്ളൂ. സ്പെഷൽ ട്രെയിനിന് നടപടിയായില്ല ഈസ്റ്റർ- വിഷു അവധി തിരക്കിന് മുന്നോടിയായി കേരളത്തിലേക്ക് ബെംഗളൂരുവിൽ നിന്ന് സ്പെഷൽ ട്രെയിൻ പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപ് തീർന്നെങ്കിലും ബെംഗളൂരുവിൽ നിന്ന് സ്പെഷൽ ട്രെയിൻ സർവീസ് സംബന്ധിച്ച് നടപടികളായിട്ടില്ലെന്നാണ് ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് മധ്യവേനലവധി സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയിരുന്നെങ്കിലും ഇതിനെ ആശ്രയിച്ചവർ കുറവായിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ സർവീസ് യാത്രക്കാർക്ക് ഉപകാരപ്രദമല്ലാത്ത രീതിയിലാണ് സർവീസ് നടത്തിയിരുന്നത്.

തിരക്ക് കൂടുതലുള്ള വെള്ളി, ഞായർ ദിവസങ്ങളിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചാൽ ഒട്ടേറെ പേർക്ക് ഉപകാരപ്രദമാകും. തിരക്കിനനുസരിച്ച് നിരക്ക് ഉയരുന്ന സ്പെഷൽ ഫെയർ ട്രെയിനുകൾക്ക് പകരം സാധാരണ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ അനുവദിച്ചാൽ മാത്രമേ സാധാരണക്കാർക്ക് ഉപകാരപ്പെടുകയുള്ളുവെന്നും യാത്രക്കാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts