സംസ്ഥാനത്തെ വ്യത്യസ്തമായ പാഠ്യപദ്ധതി; സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ നൂറു മേനി നെല്ല് വിളയിച്ചു

ബെംഗളൂരു: കാർഷിക പഠനവും അതിന്റെ പ്രാക്ടിക്കലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തര കന്നഡയിലെ ഹൽകത്രി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ.

ദർശൻ ഹരികന്ത്ര എന്ന പ്രൈമറി സ്കൂൾ അധ്യാപകനാണ് തന്റെ സ്കൂളിൽ ഈ ആശയം കഴിഞ്ഞ വർഷം അവതരിപ്പിച്ചത്.

ഇതിന്റെ ഭാഗമായി നിരവധി കുട്ടികളാണ് പാടത്ത് ഇക്കൊല്ലം നെല്ല് വിളയിക്കാൻ പ്രയത്നിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങളിൽ കൃഷി പഠിപ്പിക്കാറുണ്ട് എങ്കിലും ഇത് പ്രാക്ടിക്കലായി കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് ആദ്യമായിട്ടാകും.

കർഷക കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൃഷിയുമായി ബന്ധം ഉണ്ടെങ്കിലും വലിയൊരു വിഭാഗം കുട്ടികളും അങ്ങനെയല്ല.

എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പ്രാക്ടിക്കൽ ക്ലാസുകളുടെ വരെ സഹായത്തോടെയാണ് ഈ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ നെല്ല് വിളയിക്കുന്നത്.

നിത്യാനന്ദ ഗൗഡ എന്ന കർഷകനുമായി കൈകോർത്താണ് ദർശൻ തന്റെ വിദ്യാർത്ഥികൾക്ക് മികച്ച കാർഷിക വിദ്യാഭ്യാസം ലഭ്യമാക്കുന്നത്.

കൃഷി പരിശീലിക്കാൻ വിദ്യാർത്ഥികൾക്കായി 4356 ചതുരശ്ര അടി സ്ഥലം ഗൗഡ വിട്ട് നൽകി. 30 ഓളം കുട്ടികൾ ഈ വർഷം ഓഗസ്റ്റ് മുതൽ ഗൗഡയുടെ നിർദ്ദേശ പ്രകാരം കൃഷി ചെയ്യുന്നുണ്ട്.

30 കുട്ടികളിൽ നാല് പേർക്ക് മാത്രമാണ് കുടുംബപരമായി കാർഷികവൃത്തിയുമായി ബന്ധമുള്ളത് എന്നത് ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us