മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് പഴക്കച്ചവടക്കാരൻ മരിച്ചു

ബെംഗളൂരു: ബുധനാഴ്ച വെസ്റ്റ് ഓഫ് ചോർഡ് റോഡിൽ പെയ്ത മഴയിൽ അഭയം പ്രാപിക്കുന്നതിനിടെ 21 കാരനായ വഴിയോര പഴക്കച്ചവടക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. അഞ്ചു വർഷത്തോളമായി കട്ട്‌ ഫ്രൂട്ട്‌സ് വിൽപന നടത്തുന്ന മങ്ങമ്മനപാളയ സ്വദേശി വസന്ത് ആണ് മരിച്ചത്.

വസന്ത് തന്റെ ഉന്തുവണ്ടി ഒരു വൈദ്യുത തൂണിനടുത്താണ് നിർത്തിയിരുന്നത്. എന്നാൽ കനത്ത മഴയെത്തുടർന്ന് വൈദ്യുതി പൊട്ടിയ  വയർ പൊട്ടി കിടപ്പുണ്ടായിരുന്നു. അവിടെനിന്നാണ്  വൈദ്യുതാഘാതമേറ്റ്ത്.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

തുടർന്ന് വൈദ്യുതാഘാതമേറ്റ വസന്ത് അനങ്ങാതെ കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് ബെസ്‌കോമിലും പോലീസിലും വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇതേക്കുറിച്ച് പ്രതികരിക്കാൻ ബെസ്കോം അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ മാസം ഉള്ളാള് മെയിൻ റോഡിൽ 11 കെവി വയർ പൊട്ടി ട്രാൻസ്‌ഫോർമറിന് മുകളിൽ വീണതിനെ തുടർന്ന് അച്ഛനും മകളും മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം
[masterslider id="10"]

Related posts

Click Here to Follow Us