ഗതാഗത നിയമലംഘനം : ബെംഗളൂരു ട്രാഫിക് പോലീസിന്റെ പിഴ പിരിവ് സമീപകാല റെക്കോർഡിലേക്ക്.

ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയുടെ ഫലമായുണ്ടായ ആദ്യ ലോക്ക്ഡൗൺ കാരണം ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ വാഹനഗതാഗതത്തിൽ ഗണ്യമായ കുറവുണ്ടായി. രണ്ടാം തരംഗത്തെ നേരിടാൻ 2021 മെയ് 10 മുതൽ ജൂൺ 14 വരെ പൂട്ടിയിട്ടിട്ടും, മെയ് 31 ലെ അർദ്ധവാർഷിക കണക്ക് പ്രകാരം ഈ വർഷം പിഴയായി ഈടാക്കിയത്  58.9 കോടി രൂപയിൽ കൂടുതലെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബി.ടി.പി).

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഇത് മുൻവർഷങ്ങളിലെ റെക്കോർഡുകളെ മറികടക്കുമെന്ന് കണക്കാക്കപ്പെടുന്നു. ലോക്ക്ഡൗൺ ആയിരുന്നിട്ടും 2020 ലെ വാർഷിക പിഴ തുക 99.5 കോടി രൂപയായിരുന്നു. ഇക്കൊല്ലം അത് മറികടക്കാനുള്ള സാദ്ധ്യതയാണുള്ളത്.

മോട്ടോർ വെഹിക്കിൾസ് (എം.വി) നിയമം, കർണാടക പോലീസ് (കെ.പി) നിയമം, കർണാടക ട്രാഫിക് (കെ.ടി.സി) നിയമം, വാഹനങ്ങൾ കെട്ടിവലിച്ചതിനുള്ള ചാർജുകൾ, ഓട്ടോമേഷൻ പിഴകൾ എന്നിവ ഉൾപ്പടെയുള്ള പിഴകളാണ് ആകെ കണക്കിൽ ഉൾപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2017 ൽ ബി.ടി.പി 112.3 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എന്നാൽ 2021 ൽ ഈ റെക്കോർഡ് ഭേദിക്കാനുള്ള സാഹചര്യം ആണ് മുന്നിൽ കാണുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts