കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  2530 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3344 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.60 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3344 ആകെ ഡിസ്ചാര്‍ജ് : 2790453 ഇന്നത്തെ കേസുകള്‍ : 2530 ആകെ ആക്റ്റീവ് കേസുകള്‍ : 38729 ഇന്ന് കോവിഡ് മരണം : 62 ആകെ കോവിഡ് മരണം : 35663 ആകെ പോസിറ്റീവ് കേസുകള്‍ : 2864868 ഇന്നത്തെ…

Read More

നോർത്ത് ഈസ്റ്റ് കർണാടക ആർ.ടി.സിക്ക് പുനർനാമകരണം….!

ബെംഗളൂരു: നോർത്ത് ഈസ്റ്റ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്തു. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്റ്റ്, 1950 പ്രകാരം നിക്ഷിപ്തമാക്കിയ അധികാരത്തിന് അനുസൃതമായി പേര് മാറ്റിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ലക്ഷ്മൺ സവാഡിയുടെ ഓഫീസിൽ നിന്നറിയിച്ചു. നോർത്ത് ഈസ്റ്റ് കർണാടക കോർപ്പറേഷനെ കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്യണമെന്ന് പ്രദേശത്തെ ജനങ്ങളിൽ നിന്ന് ആവശ്യമുണ്ടായതിനാലാണ് പേര് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

Read More

കേരളത്തിൽ ഇന്ന് 13,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 11,414 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

മുൻനിര ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും മാനസികാരോഗ്യ-സഹായ പിന്തുണയുമായി ബെംഗളൂരുവിലെ എൻ‌.ജി‌.ഒ.

ബെംഗളൂരു : സെന്റർ ഫോർ സോഷ്യൽ റിസർച്ച് ആന്റ് ഡവലപ്മെൻറുമായി (സി‌.എസ്‌.ആർ‌.ഡി) സഹകരിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ Jhatkaa.org ഇന്ത്യയിലുടനീളം മുൻ‌നിരയിൽ ജോലി ചെയ്യുന്ന റെസിഡന്റ് ഡോക്ടർമാർക്കായി വൈകാരിക ക്ഷേമത്തെക്കുറിച്ചുള്ള ഒരു സംവാദാധിഷ്ഠത കോഴ്‌സ് അവതരിപ്പിക്കുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശയവിനിമയംആരംഭിക്കുക, റസിഡന്റ് ഡോക്ടർമാർക്ക് പിന്തുണാ സംവിധാനങ്ങൾ നൽകുക എന്നിവയാണ് കോഴ്‌സ് പ്രധാനമായും ലക്ഷ്യമിടുന്നത്. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ്-19 രോഗികൾക്ക് സേവനം നൽകുന്നവരെ സഹായിക്കുന്നതിനായി ആരംഭിച്ച Jhatkaa.org ന്റെ ‘കെയർ ഫോർ കെയർ’ പ്രോഗ്രാമിന്റെ ഭാഗമാണിത്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ച് ആരോഗ്യകരമായ ചർച്ചകൾ…

Read More

കേരളത്തിൽ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ പതിമൂന്ന് പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗര പരിധിയിലാണ് രോഗ ബാധ കണ്ടെത്തിയത്. കേരളത്തിൽ ഇത് ആദ്യമായിട്ടാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വൈറസ് ബാധ കണ്ടെത്തിയവരിൽ അധികവും ആരോഗ്യപ്രവർത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗർഭിണികൾക്ക് രോഗബാധയുണ്ടായാൽ മാത്രമേ പേടിക്കേണ്ടതായിട്ടുള്ളു എന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു. ഈഡിസ് കൊതുക് വഴിയാണ് വൈറസ് ബാധയുണ്ടാകുന്നതെന്നും ചുവന്ന പാടുകളും പനിയുമാണ് ഈ വൈറസ് ബാധയുടെ രോഗലക്ഷണം…

Read More

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

ബെംഗളൂരു: ബംഗ്ലാദേശിൽ നിന്നുള്ള ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് ആഴ്ചകൾക്കുള്ളിൽ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചതായി വിവരം ലഭിച്ചു. മെയ് 27 ന് ഉണ്ടായ ലൈംഗികാതിക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് ആദ്യ അറസ്റ്റ് നടത്തിയത്. അഞ്ച് ആഴ്ചയ്ക്കുള്ളിൽ 1,019 പേജുകൾ അടങ്ങിയ കുറ്റപത്രം രാമമൂർത്തി നഗർ പോലീസ് സമർപ്പിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കേസ് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് അഭിനന്ദിച്ചു. അതോടൊപ്പം ഈ കേസന്വേഷണത്തിൽ ഉൾപ്പെട്ടവർക്ക് ഒരു…

Read More

ഗതാഗത നിയമലംഘനം : ബെംഗളൂരു ട്രാഫിക് പോലീസിന്റെ പിഴ പിരിവ് സമീപകാല റെക്കോർഡിലേക്ക്.

ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയുടെ ഫലമായുണ്ടായ ആദ്യ ലോക്ക്ഡൗൺ കാരണം ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ വാഹനഗതാഗതത്തിൽ ഗണ്യമായ കുറവുണ്ടായി. രണ്ടാം തരംഗത്തെ നേരിടാൻ 2021 മെയ് 10 മുതൽ ജൂൺ 14 വരെ പൂട്ടിയിട്ടിട്ടും, മെയ് 31 ലെ അർദ്ധവാർഷിക കണക്ക് പ്രകാരം ഈ വർഷം പിഴയായി ഈടാക്കിയത്  58.9 കോടി രൂപയിൽ കൂടുതലെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബി.ടി.പി). ഇത് മുൻവർഷങ്ങളിലെ റെക്കോർഡുകളെ മറികടക്കുമെന്ന് കണക്കാക്കപ്പെടുന്നു. ലോക്ക്ഡൗൺ ആയിരുന്നിട്ടും 2020 ലെ വാർഷിക പിഴ തുക 99.5 കോടി രൂപയായിരുന്നു. ഇക്കൊല്ലം അത്…

Read More

കേരള എസ്.ആർ.ടി.സിയും കേരള-ബെംഗളൂരു സർവീസുകൾ പുനരാരംഭിക്കുന്നു.

ബെംഗളൂരു: കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ഉള്ള സർവീസുകൾ ഈ മാസം 12 മുതൽ ആരംഭിക്കും എന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) വൃത്തങ്ങൾ അറിയിച്ചു. കർണാടക എസ്.ആർ.ടി.സി ബസ്സുകൾ ഈ മാസം 12 മുതൽ ഓടി തുടങ്ങും എന്ന് കർണാടക എസ്.ആർ.ടി.സി വൃത്തങ്ങൾ ഇന്നലെ അറിയിച്ചതിനു പിന്നാലെ ആണ് കേരളത്തിനും കർണാടകയിലേക്ക് ബസ് സർവീസ് നടത്താനുള്ള അനുമതി കിട്ടിയത്. ഈ മാസം 12 നു തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്ന് ബെംഗളുരുവിലേക്കുള്ള ആദ്യ സർവീസുകൾ ആരംഭിക്കും. ഇതിനായി…

Read More

ഒറ്റ സ്‌ക്രീൻ തീയറ്ററുകളെ വസ്തു നികുതിയിൽനിന്ന് ഒഴിവാക്കി

ബെംഗളൂരു : 2021-22 സാമ്പത്തിക വർഷത്തിലെ വസ്തുനികുതി (പ്രോപ്പർട്ടി ടാക്സ്) ബാദ്ധ്യതയിൽ നിന്ന് ഒറ്റ സ്‌ക്രീൻ തിയേറ്ററുകളെ ഒഴിവാക്കി കർണാടക സർക്കാർ ഉത്തരവായി. കർണാടക സ്റ്റേറ്റ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ (കെ.എസ്.എഫ്.ഇ.എ) മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് വസ്തുനികുതി എഴുതിത്തള്ളാൻ ഉത്തരവായത്. നികുതിയിനത്തിൽ സർക്കാരിന് കിട്ടേണ്ട 9 കോടിയോളം രൂപയാണ് ഒറ്റ സ്‌ക്രീൻ തിയേറ്ററുകൾക്കുള്ള നികുതി ഇളവായി നൽകിയത്. മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി തീയേറ്ററുകൾ അടഞ്ഞു കിടക്കുകയായിരുന്നു എന്നതും മൂന്നാം തരംഗ വ്യാപനസാധ്യതയും കണക്കിലെടുത്താണ് സർക്കാർ ഇങ്ങനെ…

Read More

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 36 പുതുമുഖങ്ങൾ, കർണാടകയിൽ നിന്ന് ആറു മന്ത്രിമാർ.

ബെംഗളൂരു : ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ 36 പുതുമുഖങ്ങൾ അടക്കം 43 പേർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇതോടെ കേന്ദ്രമന്ത്രിസഭയിലെ അംഗസംഖ്യ 77 ആയി. കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന, കർണാടകയിൽ നിന്നുള്ള പ്രഹ്ളാദ് ജോഷിയും നിർമലാ സീതാ രാമനും പുതിയ മന്ത്രിസഭയിൽ തുടരുന്നതോടൊപ്പം ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖർ, എ നാരായണസ്വാമി, ഭഗവന്ത് ഖുബേ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മോദിയുടെ രണ്ടാം മന്ത്രിസഭയിൽ ചിക്കമംഗളൂരുവിൽ നിന്നുള്ള ലോകസഭാംഗമായ ശോഭ കരന്തലജെ കൃഷി, കർഷക ക്ഷേമ സഹമന്ത്രി ആയും, ബീദറിൽ…

Read More
Click Here to Follow Us