ബെംഗളൂരു : 2021-22 സാമ്പത്തിക വർഷത്തിലെ വസ്തുനികുതി (പ്രോപ്പർട്ടി ടാക്സ്) ബാദ്ധ്യതയിൽ നിന്ന് ഒറ്റ സ്‌ക്രീൻ തിയേറ്ററുകളെ ഒഴിവാക്കി കർണാടക സർക്കാർ ഉത്തരവായി.
കർണാടക സ്റ്റേറ്റ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ (കെ.എസ്.എഫ്.ഇ.എ) മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് വസ്തുനികുതി എഴുതിത്തള്ളാൻ ഉത്തരവായത്.
നികുതിയിനത്തിൽ സർക്കാരിന് കിട്ടേണ്ട 9 കോടിയോളം രൂപയാണ് ഒറ്റ സ്‌ക്രീൻ തിയേറ്ററുകൾക്കുള്ള നികുതി ഇളവായി നൽകിയത്.
മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി തീയേറ്ററുകൾ അടഞ്ഞു കിടക്കുകയായിരുന്നു എന്നതും മൂന്നാം തരംഗ വ്യാപനസാധ്യതയും കണക്കിലെടുത്താണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
സംസ്ഥാനത്ത് ആകെയുള്ള 630 ഓളം വരുന്ന ഒറ്റ സ്ക്രീൻ തീയേറ്ററുകളിൽ പലതും കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്ന് താല്കാലികമായും സ്ഥിരമായുമുള്ള അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.