കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 36 പുതുമുഖങ്ങൾ, കർണാടകയിൽ നിന്ന് ആറു മന്ത്രിമാർ.

ബെംഗളൂരു : ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ 36 പുതുമുഖങ്ങൾ അടക്കം 43 പേർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇതോടെ കേന്ദ്രമന്ത്രിസഭയിലെ അംഗസംഖ്യ 77 ആയി.

കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന, കർണാടകയിൽ നിന്നുള്ള പ്രഹ്ളാദ് ജോഷിയും നിർമലാ സീതാ രാമനും പുതിയ മന്ത്രിസഭയിൽ തുടരുന്നതോടൊപ്പം ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖർ, എ നാരായണസ്വാമി, ഭഗവന്ത് ഖുബേ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മോദിയുടെ രണ്ടാം മന്ത്രിസഭയിൽ ചിക്കമംഗളൂരുവിൽ നിന്നുള്ള ലോകസഭാംഗമായ ശോഭ കരന്തലജെ കൃഷി, കർഷക ക്ഷേമ സഹമന്ത്രി ആയും, ബീദറിൽ നിന്നുള്ള ലോകസഭാംഗമായ ഭഗവന്ത് ഖുബേ രാസവള- പാരമ്പര്യ ഊർജ്ജ വകുപ്പ് മന്ത്രിയായും, ചിത്രദുർഗ്ഗ യിൽ നിന്നുള്ള ലോകസഭാംഗമായ എ നാരായണസ്വാമി സാമൂഹിക നീതി വകുപ്പ് മന്ത്രിയായും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ വിവരസാങ്കേതികവിദ്യ – വ്യവസായ സംരംഭങ്ങളുടെ വകുപ്പ് മന്ത്രിയായും ചുമതലയേറ്റു.

കർണാടകയിൽ നിന്ന് കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ രാസവള മന്ത്രിയായിരുന്ന ഡി വി സദാനന്ദ ഗൗഡ മന്ത്രിസഭാ പുനസംഘടന യുടെ ഭാഗമായി രാജിവെച്ചു.

സദാനന്ദ ഗൗഡ ക്കു പുറമേ മറ്റു 11 മന്ത്രിമാർ കൂടി പുനഃസംഘടനയുടെ ഭാഗമായി കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് രാജി വച്ചിട്ടുണ്ട്.

15 ക്യാബിനറ്റ് മന്ത്രിമാരും 52 സ്ഹ- സ്വതന്ത്ര മന്ത്രിമാരും ഉൾപ്പെടുന്ന 77 അംഗ കേന്ദ്ര മന്ത്രിസഭയിൽ 11 വനിതകളും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us