’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടും അറസ്റ്റുചെയ്ത സംഭവത്തിൽ കർണാടക സർക്കാരിന് ഒരു ലക്ഷംരൂപ പിഴയിട്ട് ഹൈക്കോടതി

ബെംഗളൂരു: ’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടും അറസ്റ്റുചെയ്ത സംഭവത്തിൽ കർണാടക സർക്കാരിന് ഒരു ലക്ഷംരൂപ പിഴയിട്ട് ഹൈക്കോടതി. മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരിൽ ഫേസ്ബുക്കിൽ പരാമർശം നടത്തിയ യുവാവിനെയാണ് അനധികൃതമായി അറസ്റ്റ് ചെയ്തത്.

യുവാവിനെതിരേ രണ്ടാമതും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനുമെതിരേ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിൻ എസ്. ജയകാന്തിനെയാണ് അപകീർത്തിക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിട്ടും ശ്രീരാംപുര പോലീസ് അറസ്റ്റുചെയ്തത്. ഇതിനെതിരേ ജയകാന്തിന്റെ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

പോലീസ് നടപടി അനധികൃതമാണെന്നും ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപ യുവാവിന് നൽകണമെന്നും ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ ഉത്തരവിട്ടു. രണ്ടാമതും കേസ് രജിസ്റ്റർചെയ്ത പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണം നടത്താൻ ഡി.ജി.പി.ക്ക് നിർദേശം നൽകി.

മേയ് 26-ന് ദേവഗൗഡയ്ക്കും കുടുംബാംഗങ്ങൾക്കുംനേരെ ഫേസ്ബുക്കിൽ പരാമർശം നടത്തിയതിന് ജയകാന്തിനെതിരേ ശ്രീരാംപുര പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് സെഷൻസ് കോടതിയെ സമീപിച്ച് ജയകാന്ത് ജൂൺ 10-ന് മുൻകൂർ ജാമ്യം നേടി.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

ജാമ്യത്തുക കെട്ടിവെയ്ക്കാൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സമ്മതിച്ചില്ല. തുടർന്ന് രണ്ടാമതും കേസെടുത്തശേഷം അറസ്റ്റുചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts