മലയാളികളായ കമിതാക്കള്‍ ലോഡ്ജില്‍ വിഷം കഴിച്ച് ആത്മഹത്യാ ചെയ്തു.

മംഗളൂരു : മലയാളികളായ യുവാവും യുവതിയും വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു ഉള്ള ലോഡ്ജില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് ഇവരുടെ മൃതുദേഹം കണ്ടെത്തിയത്.

നഗരത്തിലെ സ്വകാര്യ കോളേജില്‍ ഫിസിയോ തെറാപ്പി ക്ക് പഠിക്കുന്ന ഗ്രീഷ്മ (21) മൂഡബിദ്രി സ്വകാര്യ കോളേജില്‍ എം.എസ്.സി ക്ക് പഠിക്കുന്ന വിഷ്ണു (21) എന്നിവരാണ്‌ മരിച്ചത്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

രണ്ടുപേരും വെള്ളിയാഴ്ചയാണ് മുറി എടുത്തത്‌ ശനിയാഴ്ച വൈകുന്നേരത്തോടെ അവര്‍ വിഷം കഴിച്ചു.ഞായറാഴ്ച ഉച്ചയോടെ ഹോട്ടല്‍ ജീവനക്കാര്‍ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചു.വിഷ്ണു ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു ഗ്രീഷ്മ ആശുപത്രിയില്‍ എത്തിയതിന് ശേഷം ചികിത്സയോട്‌ പ്രതികരിക്കാതിരിക്കുകയും മരണത്തിന് കീഴടങ്ങുകയും ആയിരുന്നു.

രണ്ടു പേരുടെയും കുടുംബംഗങ്ങള്‍ വാര്‍ത്ത കേട്ടതിനു ശേഷം നഗരത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts