കേരള എസ്.ആർ.ടി.സിയും കേരള-ബെംഗളൂരു സർവീസുകൾ പുനരാരംഭിക്കുന്നു.

ബെംഗളൂരു: കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ഉള്ള സർവീസുകൾ ഈ മാസം 12 മുതൽ ആരംഭിക്കും എന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) വൃത്തങ്ങൾ അറിയിച്ചു. കർണാടക എസ്.ആർ.ടി.സി ബസ്സുകൾ ഈ മാസം 12 മുതൽ ഓടി തുടങ്ങും എന്ന് കർണാടക എസ്.ആർ.ടി.സി വൃത്തങ്ങൾ ഇന്നലെ അറിയിച്ചതിനു പിന്നാലെ ആണ് കേരളത്തിനും കർണാടകയിലേക്ക് ബസ് സർവീസ് നടത്താനുള്ള അനുമതി കിട്ടിയത്.

ഈ മാസം 12 നു തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്ന് ബെംഗളുരുവിലേക്കുള്ള ആദ്യ സർവീസുകൾ ആരംഭിക്കും. ഇതിനായി ഉള്ള ഓൺലൈൻ ബുക്കിംഗ് https://online.keralartc.com/oprs-web/ എന്ന വെബ്‌സൈറ്റിൽ ഉടൻ ആരംഭിക്കുന്നതാണ്. 12 മുതൽ ആരംഭിക്കുന്ന സർവീസുകളുടെ വിശദമായ മാർഗ്ഗരേഖ നാളെ പുറത്തിറക്കുമെന്നും കേരള എസ്.ആർ.ടി.സി വൃത്തങ്ങൾ അറിയിച്ചു.

എന്നിരുന്നാലും നിലവിലെ നിയമപ്രകാരം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ 48 മണിക്കൂറിൽ കൂടുതലല്ലാത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ്- 19 വാക്‌സിൻ സ്വീകരിച്ച വാക്‌സിനഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പഠനം, ജോലി, കച്ചവടം തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന വന്നു പോകുന്നവർ 15 ദിവസങ്ങൾ കൂടുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്തു നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്. എല്ലാ യാത്രക്കാരും ഫെയ്സ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. അത് പോലെ ബംഗളുരുവിൽ നിന്ന് നാട്ടിലേക്ക് യാത്രചെയ്യുന്ന യാത്രക്കാർ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ കോവിഡ് ജാഗ്രത വെബ്സൈറ്റ്  https://covid19jagratha.kerala.nic.in/  എന്ന പോർട്ടലിൽ നിന്നും നിർബന്ധമായും യാത്രാ പാസ്സ് എടുക്കേണ്ടതാണ്.

“എൻ്റെ KSRTC App” Google Play Store ലിങ്ക്

https://play.google.com/store/apps/details?id=com.keralasrtc.app

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021

ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

വാട്സാപ്പ് – 8129562972

ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation എന്ന മാർഗ്ഗങ്ങളിലൂടെയും യാത്രക്കാർക്ക് അന്വേഷണങ്ങൾ നടത്താവുന്നതാണ്.

TVM CL 0471 2333886

KOZHIKODE 0495 2723796

KANNUR 0497 2707777

 

http://h4k.d79.myftpupload.com/archives/68811

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us