മുൻനിര ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും മാനസികാരോഗ്യ-സഹായ പിന്തുണയുമായി ബെംഗളൂരുവിലെ എൻ‌.ജി‌.ഒ.

ബെംഗളൂരു : സെന്റർ ഫോർ സോഷ്യൽ റിസർച്ച് ആന്റ് ഡവലപ്മെൻറുമായി (സി‌.എസ്‌.ആർ‌.ഡി) സഹകരിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ Jhatkaa.org ഇന്ത്യയിലുടനീളം മുൻ‌നിരയിൽ ജോലി ചെയ്യുന്ന റെസിഡന്റ് ഡോക്ടർമാർക്കായി വൈകാരിക ക്ഷേമത്തെക്കുറിച്ചുള്ള ഒരു സംവാദാധിഷ്ഠത കോഴ്‌സ് അവതരിപ്പിക്കുന്നു.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശയവിനിമയംആരംഭിക്കുക, റസിഡന്റ് ഡോക്ടർമാർക്ക് പിന്തുണാ സംവിധാനങ്ങൾ നൽകുക എന്നിവയാണ് കോഴ്‌സ് പ്രധാനമായും ലക്ഷ്യമിടുന്നത്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ്-19 രോഗികൾക്ക് സേവനം നൽകുന്നവരെ സഹായിക്കുന്നതിനായി ആരംഭിച്ച Jhatkaa.org ന്റെ ‘കെയർ ഫോർ കെയർ’ പ്രോഗ്രാമിന്റെ ഭാഗമാണിത്.

പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ച് ആരോഗ്യകരമായ ചർച്ചകൾ ആരംഭിക്കുന്നതിനും പിന്തുണാ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനും സി‌.എസ്‌.ആർ‌.ഡിയുമായി പങ്കാളിത്തമുള്ള Jhatkaa.org,  ഇന്ത്യയിലുടനീളമുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒരു വൈകാരിക പിന്തുണ ആയിട്ടാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
[masterslider id="10"]

Related posts