കുടിവെള്ള പദ്ധതിക്ക് അനുമതി നൽകി സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഷിഗ്ഗോണിലെയും സവനൂരിലെയും 120 ഗ്രാമങ്ങൾക്കായുള്ള കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. പദ്ധതി പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുപുറമെ റോഡുകൾ സ്ഥാപിക്കൽ, ക്ലാസ് മുറികൾ, കമ്മ്യൂണിറ്റി ഹാളുകൾ, കോൺക്രീറ്റ് കനാലുകൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ വിവിധ വികസന പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഹവേരി ജില്ലയുടെ സാമ്പത്തിക വികസനത്തിന് സെറികൾച്ചർ മാർക്കറ്റ്, വ്യാവസായിക ടൗൺഷിപ്പ്, റോഡുകൾ, മറ്റ് പദ്ധതികൾ എന്നിവയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

ഹവേരി ജില്ലയിലെ ഷിഗ്ഗാവ് താലൂക്കിലെ തിമ്മാപൂർ ഗ്രാമത്തിൽ ‘റവന്യൂ രേഖകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ എപ്പോഴും പ്രതികരിക്കുന്ന സർക്കാരാണ് നമ്മുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts