യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടി യ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: കൊൽക്കത്തയിൽ നിന്നും അമൃത്സറിലേയ്‌ക്ക് ട്രെയിനിൽ യാത്ര ചെയ്‌ത യുവതിയുടെ തലയിൽ ടിടിഇ മദ്യപിച്ചെത്തി മൂത്രമൊഴിച്ച സംഭവങ്ങൾക്ക് പിന്നാലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ മറ്റൊരു ടിടിഐ ബെംഗളൂരുവിൽ പിടിയിൽ . സംഭവത്തെ തുടർന്ന് റെയിൽവെ ടിടിഐയെ സസ്‌പെൻഡ് ചെയ്‌തു. ട്രെയിൻ കൃഷ്ണരാജപുരത്ത് നിർത്തിയിട്ടിരുന്ന സമയം യുവതിയുടെ പക്കൽ ടിക്കറ്റ് പരിശോധനയ്ക്കായി ടിടിഐ എത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇയാൾ മോശമായി പെരുമാറിയതായി യുവതി പരാതിയിൽ പറയുന്നു. നിലവിൽ പ്ലാറ്റ്ഫോമിൽ നിന്ന് ടിടിഐയെ നേരിടുന്ന യുവതിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താൻ ടിക്കറ്റ് കാണിച്ചിട്ടും…

Read More

ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചു

ഡൽഹി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. ഞായറാഴ്ച രാത്രി അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുൻ കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ അന്പലം പോലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ടിടിയെ ഉടൻ പോലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പോലീസ് അറിയിച്ചു.

Read More
Click Here to Follow Us