ബെംഗളൂരു: കൊൽക്കത്തയിൽ നിന്നും അമൃത്സറിലേയ്‌ക്ക് ട്രെയിനിൽ യാത്ര ചെയ്‌ത യുവതിയുടെ തലയിൽ ടിടിഇ മദ്യപിച്ചെത്തി മൂത്രമൊഴിച്ച സംഭവങ്ങൾക്ക് പിന്നാലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ മറ്റൊരു ടിടിഐ ബെംഗളൂരുവിൽ പിടിയിൽ . സംഭവത്തെ തുടർന്ന് റെയിൽവെ ടിടിഐയെ സസ്‌പെൻഡ് ചെയ്‌തു.
ട്രെയിൻ കൃഷ്ണരാജപുരത്ത് നിർത്തിയിട്ടിരുന്ന സമയം യുവതിയുടെ പക്കൽ ടിക്കറ്റ് പരിശോധനയ്ക്കായി ടിടിഐ എത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇയാൾ മോശമായി പെരുമാറിയതായി യുവതി പരാതിയിൽ പറയുന്നു. നിലവിൽ പ്ലാറ്റ്ഫോമിൽ നിന്ന് ടിടിഐയെ നേരിടുന്ന യുവതിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
താൻ ടിക്കറ്റ് കാണിച്ചിട്ടും എന്ത് കൊണ്ട് തന്നെ പിടിച്ച് വലിച്ചുവെന്ന് യുവതി ടിടിയോട് ചോദിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ നിന്നും വ്യക്തമാണ്. ടിടിഇ മദ്യപിച്ചെത്തിയതായിരുന്നു ഇത്തരമൊരു പ്രവർത്തനം ചെയ്തത് എന്നാണ് ആരോപണം. ടിടിഐ യുവതിയോട് തർക്കിക്കുന്നത് കണ്ട് മറ്റ് യാത്രക്കാരെത്തിയപ്പോൾ ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, ആളുകളെ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. 22863-ാം നമ്പർ ട്രെയിനിൽ ടിടിഐ ആയിരുന്ന വ്യക്തി കൃഷ്‌ണപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്നുമുള്ള സന്തോഷ് ആണെന്ന് ബംഗളൂരു പിആർഒ ഓഫീസിലെ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇയാൾ ഓൺബോർഡ് ടിടിഇ അല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ യുവതിയെ വലിച്ചിറക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഡ്യൂട്ടി സമയം ഇയാൾ മദ്യപിച്ചിരുന്നതായും പറയുന്നു. സംഭവത്തിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും ടിടിഐയെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്‌തുവെന്നും പ്രസ്‌താവനയിൽ ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.