കോഴ ആരോപണം, ഡൽഹി ഉപമുഖ്യമന്ത്രി അറസ്റ്റിൽ 

മറ്റൊരു : ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം സി.ബി.ഐ അറസ്റ്റ് ചെയ്തു.

ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയാക്കിയ സിസോദിയയെ കഴിഞ്ഞ ഒക്ടോബർ 17-നും ചോദ്യം ചെയ്‌തിരുന്നു.

മദ്യവ്യാപാരികൾക്ക് ലൈസൻസ് കിട്ടാൻ 100 കോടി രൂപ കോഴ നൽകിയെന്നാണ് പ്രധാന ആരോപണം.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി പാർട്ടിയെ തളർത്താൻ മോദി സർക്കാർ മദ്യനയം ആയുധമാക്കുന്നതിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റെന്ന ആക്ഷേപം ഉയരുന്നുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുന്നേറ്റം തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts