സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരത്തിലേക്ക് വിരൽചൂണ്ടി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട്

രാജ്യ തലസ്ഥാനമാണ് സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമെന്ന് എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട്. 2022നെ അപേക്ഷിച്ച് നാല്‍പ്പത് ശതമാനത്തിന്റെ വര്‍ധനയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ കേസുകളുടെ എണ്ണം 43,414 ആണ്. ഇതിന്റെ 32.20 ശതമാനവും ഡല്‍ഹിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ പ്രതിദിനം രണ്ടിലധികം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോകല്‍ (3948), ഭര്‍ത്താക്കന്മാരില്‍ നിന്നുള്ള ക്രൂരത (4674), ബലാത്സംഗം (833) എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ഏറ്റവും കൂടുതല്‍…

Read More

നുപൂർ ശർമയെ കണ്ടെത്താനാവാതെ പോലീസ് 

ഡൽഹി : പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കണ്ടെത്താൻ ആവാതെ പോലീസ്. ഡൽഹിയിലെത്തിയ മുംബൈ പോലീസ് ഇവരെ ചോദ്യം ചെയ്യാനായി ദിവസങ്ങളോളം രാജ്യ തലസ്ഥാനത്ത് തങ്ങുകയാണ്. എന്നാൽ, ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്.  അഞ്ച് ദിവസത്തോളമായി ഡൽഹിയിലുള്ള മുംബൈ പോലീസിന് ഇതുവരെ നുപുർ ശർമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുകളും മുംബൈ പോലീസിന്റെ പക്കലുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചു. എന്നാൽ,…

Read More

ഡല്‍ഹി തീപിടുത്തത്തില്‍ മരണം 27; മരണനിരക്ക് ഉയരാൻ സാധ്യത

ദില്ലി: ഇന്നലെ വൈകിട്ട് ഡല്‍ഹി മുണ്ട്കയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ 27 ആയി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീപൂര്‍ണ്ണമായി അണച്ചത്. അതിനാല്‍ത്തന്നെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് നിഗമനം. അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഫോറന്‍സിക് പരിശോധനയും…

Read More

ഡൽഹിയ്ക്ക് ജയം: പൊരുതിക്കീഴടങ്ങി ഹൈദരാബാദ് 

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്.  ഡൽഹി മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ.  62 റൺസെടുത്ത നിക്കോളാൻ പൂരാൻ ഹൈദരാബാദിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്ക് വേണ്ടി ഖലീൽ അഹ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read More

ഓട്ടോറിക്ഷയുടെ മുകളിൽ കൃഷി, വ്യത്യസ്ത കഥയുമായി ഓട്ടോറിക്ഷ ഡ്രൈവർ

ന്യൂഡൽഹി : കൊടും വേനലിൽ രാജ്യതലസ്ഥാനം ചുട്ടുപൊള്ളുമ്പോള്‍ വെയിലില്‍ നിന്ന് രക്ഷനേടാന്‍ വേറിട്ട വഴിയുമായി എത്തിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍. 48 കാരനായ മഹേന്ദ്ര കുമാര്‍ ഓട്ടോ റിക്ഷയുടെ മേല്‍ക്കൂരയില്‍ വിവിധയിനം ഔഷധസസ്യങ്ങളും പച്ചക്കറികളും ചെടികളുമായി വലിയൊരു പൂന്തോട്ടം നിര്‍മിച്ചിരിക്കുകയാണ്. കുമാറിന്റെ ഓട്ടോറിക്ഷയില്‍ 20 ലധികം ഇനം ചെടികളും പൂക്കളുമുണ്ട്. അതില്‍ ചീര, തക്കാളി, തുടങ്ങിയ വിളകള്‍ പോലും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചൂടില്‍ നിന്ന് രക്ഷനേടുക മാത്രമല്ല ഇതുകൊണ്ട് ഗുണം, സൂര്യാഘാതം കുറക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷം മുമ്പ്…

Read More

രാജ്യത്ത് ഇരട്ടിയായി കൊവിഡ് പ്രതിവാര കേസുകൾ

ദില്ലി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേർക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതൽ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വീണ്ടും…

Read More

ബെലഗാവി-ഡൽഹി പ്രതിദിന വിമാന സർവീസ് ആരംഭിച്ചു

ബെംഗളൂരു: സ്‌പൈസ് ജെറ്റ് ഞായറാഴ്ച ബെലഗാവിക്കും ന്യൂഡൽഹിക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. നേരത്തെ ആഴ്ചയിൽ രണ്ടു തവണയായിരുന്നു സേവനം ഇനിമുതൽ ദിവസവും ലഭ്യമാണ്. ഡൽഹിയിൽ നിന്ന് രാവിലെ 6.05ന് പുറപ്പെടുന്ന വിമാനം 8.45ന് ബെലഗാവിയിലെത്തും. തിരിച്ച് രാവിലെ 9.15ന് ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് 11.45ന് ഡൽഹിയിലുമെത്തും.

Read More

പ്രഫുൽ ഖോഡാ പട്ടേൽ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക്

ഡൽഹി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തേക്കുമെന്ന് സൂചന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റാണ് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡല്‍ഹിയുടെ അടുത്ത ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആണോയെന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. ഇതോടെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. നിലവില്‍ എസ്.എച്ച്‌ അനില്‍ ബൈജാലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍. ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന പ്രഫുല്‍ ഖോഡാ പട്ടേല്‍ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നാലെ അദ്ദേഹം…

Read More

ഡൽഹിയിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ

ന്യൂഡൽഹി : യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. 40 ഓളം വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങി ഇരിക്കുന്നത്. കഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് എത്തിയിട്ടും നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ല. 12 മണിക്കൂറായി ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുകയാണ്. യുക്രെയ്‌നില്‍ നിന്നും തിരികെ ഇന്ത്യയിലെത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. എന്നാല്‍, കേരള സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാഴ് വാക്കാകുകയാണ്. ഇന്ത്യയിലെത്തിയാല്‍, ഉടന്‍ തന്നെ കേരളത്തിലേയ്‌ക്ക് തിരികെ വരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത്രയും മണിക്കൂറായിട്ടും, കേരളത്തിലേയക്കുള്ള…

Read More

വനിതകൾക്ക് സൈക്കിൾ നൽകി ബെംഗളൂരുവും ഡൽഹിയും

ബെംഗളൂരു: ബെംഗളൂരുവിലും ഡൽഹിയിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൈക്കിൾ നൽകി ഗ്രീൻ പീസ് ഇന്ത്യ. 500 ഓളം സൈക്കിളുകളാണ് നൽകിയത്. വനിതാ ദിനത്തിന് മുന്നോടിയാണ് ഗ്രീൻ പീസ് ഇന്ത്യയുടെ ഈ പ്രവർത്തി. പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വസ്ത്ര നിർമ്മാണ കമ്പനികൾ, മറ്റ് നിർമാണ മേഖല, വീട്ടുജോലി എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കാണ് സൈക്കിൾ നൽകിയത്. വളരെ ദൂരം നടന്നു പോയാണ് പല സ്ത്രീകളും ഇന്ന് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷവും ഇതേ പോലെ സൈക്കിൾ വിതരണം നടത്തിയിരുന്നു.

Read More
Click Here to Follow Us