ബെംഗളൂരു: ബെംഗളൂരുവിലും ഡൽഹിയിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൈക്കിൾ നൽകി ഗ്രീൻ പീസ് ഇന്ത്യ. 500 ഓളം സൈക്കിളുകളാണ് നൽകിയത്. വനിതാ ദിനത്തിന് മുന്നോടിയാണ് ഗ്രീൻ പീസ് ഇന്ത്യയുടെ ഈ പ്രവർത്തി. പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വസ്ത്ര നിർമ്മാണ കമ്പനികൾ, മറ്റ് നിർമാണ മേഖല, വീട്ടുജോലി എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കാണ് സൈക്കിൾ നൽകിയത്. വളരെ ദൂരം നടന്നു പോയാണ് പല സ്ത്രീകളും ഇന്ന് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷവും ഇതേ പോലെ സൈക്കിൾ വിതരണം നടത്തിയിരുന്നു.
Read MoreTag: DELHI
ഡൽഹിയിൽ സങ്കൊല്ലി രായണ്ണയുടെ പ്രതിമ ഉടൻ: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ബെംഗളൂരു: ന്യൂഡൽഹിയിൽ സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ അധികാരികൾക്ക് കത്തെഴുതിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. രാജ്യതലസ്ഥാനത്ത് കിറ്റൂർ ചെന്നമ്മയുടെ പ്രതിമയുണ്ടെന്നും അതിനടുത്തായി തന്നെ രായണ്ണ പ്രതിമ സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സങ്കൊല്ലി രായണ്ണയുടെ ചിത്രം പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബെംഗളൂരു റോഡുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകണമെന്ന എംപി പി സി മോഹന്റെ കത്തിന് ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും…
Read Moreഡൽഹിയിൽ ‘വാരാന്ത്യ കർഫ്യു’ ഏർപ്പെടുത്തി.
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി. ലോക്ഡൗൺ ഏർപ്പെടുത്താതെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ. രോഗവ്യാപന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്താനുള്ള തീരുമാനം. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യു. പൊതുസ്ഥലങ്ങളിലെ തിരക്കു കുറയ്ക്കാൻ ഏർപ്പെടുത്തിയ നടപടി കർശനമായി നടപ്പാക്കാനാണു നിർദേശം. മുഖാവരണം ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.…
Read More