ഡൽഹിയിൽ സങ്കൊല്ലി രായണ്ണയുടെ പ്രതിമ ഉടൻ: മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ.

ബെംഗളൂരു: ന്യൂഡൽഹിയിൽ സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ അധികാരികൾക്ക് കത്തെഴുതിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. രാജ്യതലസ്ഥാനത്ത് കിറ്റൂർ ചെന്നമ്മയുടെ പ്രതിമയുണ്ടെന്നും അതിനടുത്തായി തന്നെ രായണ്ണ പ്രതിമ സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനുപുറമെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സങ്കൊല്ലി രായണ്ണയുടെ ചിത്രം പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബെംഗളൂരു റോഡുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകണമെന്ന എംപി പി സി മോഹന്റെ കത്തിന് ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

രായണ്ണയുടെ പേരിൽ ബെംഗളുരുവിൽ സ്ഥാപിക്കുന്ന സൈനിക സ്‌കൂളിന് 180 കോടി രൂപ ചെലവ് വരുമെന്നും 55 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും രായണ്ണയുടെ 191-ാം അനുസ്മരണ ദിനത്തിൽ ബൊമ്മൈ പറഞ്ഞു. സ്‌കൂളിന്റെ നിർമാണം ഈ വർഷം പൂർത്തിയാകുമെന്നും സ്കൂൾ ദത്തെടുക്കാൻ പ്രതിരോധ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts