അഴിമതി ആരോപണം: ശിവാജിനഗർ വനിതാ ഇൻസ്‌പെക്ടറെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: ശിവാജിനഗർ പോലീസ് സ്റ്റേഷനിലെ വനിതാ ഇൻസ്‌പെക്ടറെ അഴിമതിയുടെ പേരിൽ ലോകായുക്ത പോലീസുകാർ അറസ്റ്റു ചെയ്തതിന് ശേഷം കൃത്യവിലോപത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) ഭീമശങ്കർ എസ് ഗുലേദിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ബിആർ സുമയെ സസ്പെൻഡ് ചെയ്തുകൊണ്ട് പോലീസ് കമ്മീഷണർ ബി ദയാനന്ദ ഉത്തരവിട്ടത്.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ രണ്ട് ക്രിമിനൽ പ്രതികളുടെ മോചന നടപടികൾ പൂർത്തിയാക്കാൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സുമയ്‌ക്കെതിരെയുള്ള കുറ്റം. പ്രതികൾ ലോകായുക്ത പോലീസിനെ സമീപിച്ചു, അവർ കെണിയൊരുക്കി സുമയെ കയ്യോടെ പിടികൂടി. സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല നിർവഹിക്കുന്നതിലും ക്രിമിനൽ കേസുകളുടെ അന്വേഷണം പൂർത്തിയാക്കുന്നതിലും സുമ പരാജയപ്പെട്ടുവെന്ന് ഡിസിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുദ്ധ സന്യാസിയുടെ കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ; സംഭവം പണത്തിന് വേണ്ടിയെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;
[masterslider id="10"]

Related posts

Click Here to Follow Us