ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

കൊച്ചി : സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്.

റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകൾ പ്രകാരം 82 ലക്ഷം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

14 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി ഓണത്തിന് വിതരണം ചെയ്തത്. മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്കക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി., ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി ഒരു 50 ഗ്രാം. ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts