വെള്ളപ്പൊക്കം: മാറത്തഹള്ളി, യമലൂർ നിവാസികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം

ബെംഗളൂരു: മാറാത്തഹള്ളിയിലെയും യമലൂരിലെയും അപ്പാർട്ട്‌മെന്റുകളിൽ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ താൽക്കാലികമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ബിബിഎംപി ആവശ്യപ്പെട്ടു. മുനെകൊലാലിലെ ആയിരക്കണക്കിന് ഷെഡുകളും അപ്പാർട്‌മെന്റുകളിലെ ബേസ്‌മെന്റിൽ പാർക്ക് ചെയ്‌തിരുന്ന നിരവധി ബൈക്കുകളും കാറുകളും വെള്ളത്തിനടിയിലായി.

ചൊവ്വാഴ്ച പ്രദേശം സന്ദർശിച്ച ബിബിഎംപി ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും താമസക്കാരോട് താൽക്കാലിക താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്., മഴ കുറച്ച് ദിവസത്തേക്ക് കൂടി തുടരും എന്നാണ് കാലാവസ്ഥ റിപ്പോർട്ട്. വൈറ്റ്ഫീൽഡിൽ കനത്ത മഴ
പെയ്തതിനാൽ ഗ്രിഡ്ലോക്ക് വെള്ളകെട്ടുണ്ടാക്കുകയും ഗതാഗതം വഴിതിരിച്ചുവിടാൻ പോലീസിനെ നിർബന്ധിക്കുകയും ചെയ്തു. ഐടി-ബിടി കമ്പനികളുടെ സിഇഒമാരും സിഎഫ്‌ഒമാരും ട്രാക്ടർ സവാരി നടത്തിയാണ് അയൽപക്കത്തെ താമസക്കാരെ സഹായിച്ചത് തുടർന്ന് നിരവധിപേരാണ് സ്റ്റാർ ഹോട്ടലുകളിലും ലോഡ്ജുകളിലും മുറികൾ ബുക്ക് ചെയ്തുകൊണ്ട് വെള്ളകെട്ടുകളിൽ നിന്നും മാറിയത് .

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

നഗരത്തെ പ്രാന്തപ്രദേശത്തുള്ള ടെക് പാർക്കുകളുമായി ബന്ധിപ്പിക്കുന്ന ഔട്ടർ റിംഗ് റോഡിൽ ചൊവ്വാഴ്ചയും ഗതാഗതത്തെ സാരമായി ബാധിച്ചു. ബെല്ലന്തൂർ ഒആർആറിന് സമീപമുള്ള ഇക്കോസ്പേസിൽ മഴവെള്ളം ഒഴുകിയെത്തിയതിനാൽ വീണ്ടും വലിയ വെള്ളപ്പൊക്കമുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts