ബെംഗളൂരു: മൂന്നു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ റോഡുകളും അപ്പാർട്ട്മെന്റുകളും വീടുകളും വെള്ളത്തിനടിയിലായി.
സിലിക്കൺ സിറ്റിയിലും കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും സെപ്റ്റംബർ ഒമ്പതു വരെ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റെയിൻബോ ഡ്രൈവ് ലൗട്ട്, സണ്ണി ബ്രൂക്സ് ലൗട്ട്, ബെല്ലന്തൂർ, ഇക്കോ ബോർഡ്, സർജാപൂർ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്നതിനാൽ നാശനഷ്ടമുണ്ടായി. സെപ്റ്റംബർ ഒന്നിനും അഞ്ചിനും ഇടയിൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ സാധാരണയെക്കാൾ 150 ശതമാനം കൂടുതൽ മഴ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നതിനാൽ ചില പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് . 50 വർഷത്തിനിടെ ബെംഗളൂരു നഗരത്തിലുണ്ടാകുന്ന ശക്തമായ മഴയാണിതെന്ന് റിപ്പോർട്ടുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.