അടിവസ്ത്രം മാത്രം ധരിച്ച് മെട്രോയിൽ, യുവതിയുടെ വീഡിയോ വൈറൽ 

ഡൽഹി :മെട്രോയില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്ത യുവതിയുടെ വീഡിയോ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുകയാണ്.

ഉള്‍വസ്ത്രവും മിനിസ്കേര്‍ട്ടും മാത്രം ധരിച്ച സ്ത്രീ മടിയില്‍ ബാഗുമായി മെട്രോ ട്രെയിനില്‍ ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. അല്‍പസമയത്തിനുശേഷം ഇവര്‍ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് എത്തി . ഇപ്പോഴിതാ, വിവാദത്തെ കുറിച്ച്‌ തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വൈറല്‍ വീഡിയോയിലെ യുവതി.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

റിഥം ചനാന എന്ന പത്തൊന്‍പതുകാരിയാണ് അടിവസ്ത്രം ധരിച്ച്‌ മെട്രോയില്‍ യാത്ര ചെയ്തത്. വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ആളുകളുടെ ശ്രദ്ധ ലഭിക്കാനോ പ്രശസ്തയാകാനോ അല്ല ഇത് ചെയ്യുന്നതെന്നും അവര്‍ പ്രതികരിച്ചു. കുടുംബാംഗങ്ങളും അയല്‍ക്കാരുമൊന്നും തന്റെ വസ്ത്രധാരണ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും എല്ലാവരും എപ്പോഴും പരിഹസിക്കുമെന്നും റിഥം പറയുന്നു. എന്നാല്‍ ഇതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും 19-കാരി കൂട്ടിച്ചേര്‍ത്തു.

ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച്‌ ഞാന്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അതും രഹസ്യമായി എടുത്ത ഒരു വീഡിയോ. മെട്രോയുടെ ഉള്ളില്‍ വീഡിയോ എടുക്കാന്‍ പാടില്ലെന്ന നിയമം പോലും മെട്രോ അധികൃതര്‍ മറന്നുപോയിരിക്കുന്നു. അവര്‍ക്ക് എന്റെ വസ്ത്രത്തെ കുറിച്ചാണ് ആവലാതി’-റിഥം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts