തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിൽ പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറിനകത്ത് ചാർജ് ചെയ്‌തിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചാന് അപകടമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംങ്ഷനിലാണ് അപകടമുണ്ടായത്. പോത്തന്‍കോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയിരുന്ന കാറാണ് അപകടത്തിപ്പെട്ടത്. യാത്രക്കിടയില്‍ ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റന്‍ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
Read More