സംസ്ഥാനത്ത് കനത്തമഴ തുടർന്നു; പലയിടങ്ങളിലും വ്യാപകനാശം

ബെംഗളൂരു : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുന്നു. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴയ്ക്ക് വ്യാഴാഴ്ച രാത്രിയായിട്ടും ശമനമായില്ല.

കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ. മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശമാണ്.

കൊപ്പാൾ ജില്ലയിൽ വീട് തകർന്നുവീണ് രണ്ടുവയസ്സുകാരി മരിച്ചു. വ്യാഴാഴ്ച രാവിലെയുണ്ടായ കനത്തമഴയിൽ വീട് തകർന്ന് രണ്ട് വയസ്സുകാരിയായ പ്രശാന്തി ആണ് മരിച്ചത്.

  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്

ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പമ്പ്വെൽ ജങ്‌ഷൻ എന്നിവയുൾപ്പെടെ ഒട്ടേറെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

സുബ്രഹ്മണ്യ -കഡബ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൻമരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. മരം വീണ് മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts