ബെംഗളൂരുവിൽ ബിഎംടിസി ബസ് റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറി സ്ത്രീ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരു : വെള്ളിയാഴ്ച രാവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ് റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. സുമ (25)ആണ് മരിച്ചത്. ബെംഗളൂരുവിലെ പീനിയ സെക്കൻഡ് സ്റ്റേജിൽ വെള്ളിയാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അപകടം.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

തട്ടുകടയിലേക്ക് ആളുകൾ ഭക്ഷണം കഴിക്കാനായി എത്തിക്കൊണ്ടിരുന്ന സമയമായിരുന്നു. മജസ്റ്റിക്കിൽനിന്ന് പീനിയയിലേക്ക് പോകുകയായിരുന്ന കെഎ 51 എകെ 4170 നമ്പർ ബസാണ് അപകടത്തിൽപെട്ടത്.

അപകടസമയം ബസ് ഓടിച്ചത് കണ്ടക്ടർ രമേഷ് ആയിരുന്നെന്ന് പീനിയ ട്രാഫിക് പോലീസ് പറഞ്ഞു.

ബസ് റോഡിൽ നിർത്തിയശേഷം ഡ്രൈവർ അല്പസമയം വിശ്രമിക്കാനായി സീറ്റിൽനിന്നും എഴുന്നേറ്റതായിരുന്നു.

ഈ സമയം ബസ് റോഡരികിലേക്ക് നീക്കിയിടാനായി കണ്ടക്ടർ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts