പാർക്കിങ്ങിനെ ചൊല്ലി തർക്കം വനിതാ ഹോം ഗാര്‍ഡിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഓട്ടോ ഡ്രൈവര്‍

ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ വാഹനം ശരിയായി പാര്‍ക്ക് ചെയ്യാത്തത് ചോദ്യം ചെയ്ത വനിതാ ഹോം ഗാര്‍ഡിന്റെ ദേഹത്ത് ഓട്ടോ ഡ്രൈവര്‍ ആസിഡ് ഒഴിച്ചു.

റാവത്ത് എന്നയാള്‍ ഓട്ടോറിക്ഷയുമായി വന്ന് തെറ്റായി പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഹോം ഗാര്‍ഡിനെ ചീത്ത വിളിച്ച ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നു മടങ്ങി.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

വീട്ടിലെത്തിയ ഇയാള്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് എടുത്തുകൊണ്ട് തിരികെ വന്ന് ഹോം ഗാര്‍ഡിന്റെ മുകത്ത് ഒഴിക്കുകയായിരുന്നു.

ഛത്രല്‍ മേല്‍പ്പാലത്തില്‍ ഹോം ഗാര്‍ഡ് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം.പ്രതിയെ സംഭവസ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts