ഒഡീഷ : ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപ കൈയിലില്ലാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്. ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മൃതദേഹം എത്തിക്കാന്‍ 1200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ പിതാവിൻ്റെ കൈവശം പണം ഇല്ലായിരുന്നു. പിന്നീട് 108 ആംബുലന്‍സ് സര്‍വീസിനെ…
Read MoreDay: 19 July 2025
ഈ ജീവിതം മടുത്തു, ദീർഘ നാളായി ഞാൻ സമ്മർദത്തിലാണ്; ഉത്തർപ്രദേശിൽ അധ്യാപകരുടെ മാനസിക പീഡനത്തിൽ ജീവനൊടുക്കി വിദ്യാർഥിനി
ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് സർവകലാശാല ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ സർവകലാശാല രണ്ടാം വർഷ ബി.ഡി.എസ് വിദ്യാർഥിനി ജ്യോതി ശർമയാണ് ആത്മഹത്യ ചെയ്തത്. ജ്യോതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിരവധി നാളായി പ്രൊഫസർമാരിൽ നിന്നും സർവകലാശാലാ ഭരണകൂടത്തിൽ നിന്നും മാനസിക പീഡിനം അനുഭവിച്ചിരുന്നതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു. തൻ്റെ മരണത്തിന് കാരണക്കാരായ അവരെ ജയിലിൽ അടക്കണമെന്നും ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. വിദ്യാർഥിയുടെ മാതാപിതാക്കൾൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സർവകലാശാല അധ്യാപകരെയും…
Read Moreടിക്കറ്റുമായി ബന്ധപ്പെട്ട തർക്കം; യു.പിയിൽ സി.ആർ.പി.എഫ് ജവാനെ ക്രൂരമായി മർദിച്ച് കൻവാരിയ തീർഥാടകർ
ലഖ്നോ: ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യു.പിയിൽ സി.ആർ.പി.എഫ് ജവാന് ക്രൂര മർദ്ദനം. കൻവാരിയ തീർഥാടകരാണ് മർദിച്ചത്. മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജവാൻ ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ കയറുന്നതിനിടെയാണ് സംഘർഷം. കൻവാരിയ തീർഥാടകരുമായി വാക്കേറ്റമുണ്ടായി തുടർന്ന് ഇയാളെ തീർഥാടകർ വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സി.ആർ.പി.എഫ് ജവാനെ ആക്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആർ.പി.എഫ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. റെയിൽവേ പൊലീസാണ് തീർത്ഥാടകരിൽ നിന്ന് ജവാനെ രക്ഷിച്ചത്. സംഭവത്തിൽ കൻവാരിയ തീർഥാടകരായ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ…
Read Moreകൈയിൽ പണം കരുതണം; യുപിഐ ഇടപാട് സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് ബെംഗളൂരുവിലെ വ്യാപാരികൾ
ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് ഓൺലൈൻ പണമിടപാടിൽ അതൃപ്തി തുറന്ന് കാട്ടി ബെംഗളൂരു വ്യാപാരികൾ നഗരത്തിലെ ചെറുകിട കച്ചവടക്കാരാണ് പൂർണമായും യുപിഐ മുഖേനെയുള്ള ഇടപാടുകൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. പണം കൈയിൽ തരണമെന്ന നിലപാടിലാണ് വ്യാപാരികൾ. ജിഎസ്ടി നൽകണമെന്ന പ്രചരണത്തിന് പിന്നാലെ കടകൾക്ക് മുന്നിലായി വെച്ച ക്യുആർ കോഡുകൾ ഉൾപ്പടെ നീക്കിയിരിക്കുകയാണ് വ്യാപാരികൾ. 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന നിർദേശമാണ് വാണിജ്യവകുപ്പ് മുന്നോട്ട് വെച്ചത്. നിർദേശത്തിന് പിന്നാലെ ചില വ്യാപാരികൾക്ക് ജിഎസ്ടി നൽകണമെന്ന നോട്ടീസും ലഭിച്ചു. ഇതിന്…
Read Moreകന്നഡ വിവർത്തനത്തിലെ പാളിച്ച : ക്ഷമാപണവുമായി മെറ്റ
ബെംഗളൂരു : സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ മെറ്റ നടത്തുന്ന കന്നഡ-ഇംഗ്ലീഷ് വിവർത്തനത്തിലെ പോരായ്‌മകൾക്ക് ക്ഷമാപണം നടത്തി മെറ്റ. മെറ്റയുടെ ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനത്തിൽ വിവർത്തനത്തിൽ അതീവ തെറ്റുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി മെയിൽ അയച്ചതിന് പിന്നാലെയാണ് തിരുത്തിയത്. ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനം വഴിയുള്ള മൊഴിമാറ്റം നിർത്തിവെക്കുകയോ കന്നഡ ഭാഷാ വിദഗ്ധരുടെ സേവനം ഉപയോഗിക്കുകയോ വേണമെന്നും നിർദേശിച്ചിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും തെറ്റുകൾ പരിഹരിച്ചതായും മെറ്റ വക്താവ് വ്യക്തമാക്കി. കഴിഞ്ഞദിവസം അന്തരിച്ച നടി സരോജ ദേവിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യാഞ്ജലി അർപ്പിച്ച് കന്നഡയിലുള്ള സന്ദേശം…
Read Moreഇടപാടുകൾ കറൻസിയിൽ നടത്തിയാലും ജി.എസ്.ടി നൽകണം- കർണാടക നികുതി വകുപ്പ്
ബെംഗളൂരു: ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള ജിഎസ്ടി നോട്ടീസുകൾക്കെതിരെ ജൂലൈ 25 ന് ചെറുകിട വ്യാപാരികൾ സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, പേയ്‌മെന്റ് രീതി പരിഗണിക്കാതെ, 40 ലക്ഷം രൂപയിൽ കൂടുതൽ (ചരക്കുകൾ) അല്ലെങ്കിൽ 20 ലക്ഷം രൂപയിൽ കൂടുതൽ (സേവനങ്ങൾ) വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കർണാടക വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി. ചരക്കുകൾക്ക് 40 ലക്ഷം രൂപയിൽ കൂടുതലോ സേവനങ്ങൾക്ക് 20 ലക്ഷം രൂപയിൽ കൂടുതലോ വാർഷിക വിറ്റുവരവുള്ള ഏതൊരു ബിസിനസിനും, പണമടയ്ക്കൽ രീതി പരിഗണിക്കാതെ – അത് പണമായാലും,…
Read Moreകർണാടകയിലെ ഓരോ എംഎൽഎയ്ക്കും അവരുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വീതം അനുവദിച്ച് സർക്കാർ
ബെംഗളൂരു: കർണാടകയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഓരോ നിയോജകമണ്ഡലത്തിനും സംസ്ഥാന സർക്കാർ 50 കോടി രൂപ നീക്കിവച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിശാലമായ ബജറ്റിന്റെ ഭാഗമായ ഈ വിഹിതം, വ്യക്തിഗത നിയമസഭാംഗങ്ങളുടെ വിവേചനാധികാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമവികസനം, പദ്ധതികൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 8,000 കോടി രൂപ വരുന്ന ഫണ്ട് പാർട്ടി പക്ഷപാതമില്ലാതെ വിതരണം ചെയ്യുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷമായ ബിജെപി ഈ നീക്കത്തെ ശക്തമായി…
Read Moreഒടുവിൽ യെല്ലോ ലൈൻ ഉദ്ഘാടനത്തിനുള്ള തിയതി ഏതാണ്ട് തീരുമാനമായി; ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: ഒടുവിൽ, ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈനിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്ന ദിവസം അടുത്തുവരുന്നുവെന്ന സൂചന . യെല്ലോ ലൈൻ മെട്രോയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. യെല്ലോ ലൈനിന്റെ യാത്ര, സ്റ്റേഷൻ വീഡിയോകൾ, ഡ്രോൺ ദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനായി ബിഎംആർസിഎൽ ഒരു സ്വകാര്യ കമ്പനിയുമായി സഹകരിക്കുന്നുണ്ട്. ഓഗസ്റ്റ് ആദ്യ അല്ലെങ്കിൽ രണ്ടാം വാരത്തിൽ ഉദ്ഘാടനം നടക്കാനാണ് സാധ്യത. യെല്ലോ ലൈൻ മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഎംആർസിഎൽ ക്ഷണിക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ’ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 22…
Read Moreകടബാധ്യത; ബാങ്ക് ജീവനക്കാരി ജീവനൊടുക്കി
ഗുജറാത്തിലെ അമറേലി ജില്ലയിൽ ഓണ്‍ലൈൻ തട്ടിപ്പിൽ കുടുങ്ങിയ സ്വകാര്യ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി. ഭൂമിക സൊരാത്തിയ എന്ന 25കാരി ആണ് ബാങ്കിനുള്ളിൽ വെച്ച് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യാശ്രമം നടത്തിയ ഉടനെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാങ്കിൽ നിന്ന് ഭൂമികയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പരിശോധനയി. കണ്ടെത്തി. ഓണ്‍ലൈൻ തട്ടിപ്പിനെ തുടര്‍ന്ന് 28 ലക്ഷത്തിന്‍റെ കടബാധ്യതയുണ്ടെന്നും തിരിച്ചടയ്ക്കാൻ കഴിയില്ലെന്നുമാണ് ഭൂമിക ആത്മഹത്യാകുറിപ്പിൽ പറയുന്നത്. മാതാപിതാക്കള്‍ക്ക് എഴുതിയ കത്തായാണ് ആത്മഹത്യാ കുറിപ്പ് ഭൂമിക തയ്യാറാക്കിയത്.
Read Moreപാർക്കിങ്ങിനെ ചൊല്ലി തർക്കം വനിതാ ഹോം ഗാര്‍ഡിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഓട്ടോ ഡ്രൈവര്‍
ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ വാഹനം ശരിയായി പാര്‍ക്ക് ചെയ്യാത്തത് ചോദ്യം ചെയ്ത വനിതാ ഹോം ഗാര്‍ഡിന്റെ ദേഹത്ത് ഓട്ടോ ഡ്രൈവര്‍ ആസിഡ് ഒഴിച്ചു. റാവത്ത് എന്നയാള്‍ ഓട്ടോറിക്ഷയുമായി വന്ന് തെറ്റായി പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഹോം ഗാര്‍ഡിനെ ചീത്ത വിളിച്ച ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നു മടങ്ങി. വീട്ടിലെത്തിയ ഇയാള്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് എടുത്തുകൊണ്ട് തിരികെ വന്ന് ഹോം ഗാര്‍ഡിന്റെ മുകത്ത് ഒഴിക്കുകയായിരുന്നു. ഛത്രല്‍ മേല്‍പ്പാലത്തില്‍ ഹോം ഗാര്‍ഡ് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം.പ്രതിയെ സംഭവസ്ഥലത്തുവെച്ച് തന്നെ അറസ്റ്റ്…
Read More