ഈ ജീവിതം മടുത്തു, ദീർഘ നാളായി ഞാൻ സമ്മർദത്തിലാണ്; ഉത്തർപ്രദേശിൽ അധ്യാപകരുടെ മാനസിക പീഡനത്തിൽ ജീവനൊടുക്കി വിദ്യാർഥിനി

ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് സർവകലാശാല ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശാരദ സർവകലാശാല രണ്ടാം വർഷ ബി.ഡി.എസ് വിദ്യാർഥിനി ജ്യോതി ശർമയാണ് ആത്മഹത്യ ചെയ്തത്.

ജ്യോതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിരവധി നാളായി പ്രൊഫസർമാരിൽ നിന്നും സർവകലാശാലാ ഭരണകൂടത്തിൽ നിന്നും മാനസിക പീഡിനം അനുഭവിച്ചിരുന്നതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു.

  ജബൽപൂർ ബോട്ട് ദുരന്തം; വൈറലായ ഈ അമ്മയും കുഞ്ഞും ചിത്രം വ്യാജമോ യഥാർത്ഥമോ? അറിയാൻ വായിക്കാം

തൻ്റെ മരണത്തിന് കാരണക്കാരായ അവരെ ജയിലിൽ അടക്കണമെന്നും ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്.

വിദ്യാർഥിയുടെ മാതാപിതാക്കൾൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സർവകലാശാല അധ്യാപകരെയും അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ നോയിഡ അഡീഷനൽ ഡി.സി.പി സുധീർ കുമാർ വ്യക്തമാക്കി.

വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us