ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് സർവകലാശാല ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ സർവകലാശാല രണ്ടാം വർഷ ബി.ഡി.എസ് വിദ്യാർഥിനി ജ്യോതി ശർമയാണ് ആത്മഹത്യ ചെയ്തത്. ജ്യോതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിരവധി നാളായി പ്രൊഫസർമാരിൽ നിന്നും സർവകലാശാലാ ഭരണകൂടത്തിൽ നിന്നും മാനസിക പീഡിനം അനുഭവിച്ചിരുന്നതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു. തൻ്റെ മരണത്തിന് കാരണക്കാരായ അവരെ ജയിലിൽ അടക്കണമെന്നും ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. വിദ്യാർഥിയുടെ മാതാപിതാക്കൾൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സർവകലാശാല അധ്യാപകരെയും…
Read MoreTag: Teacher arrested
16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക കസ്റ്റഡിയിൽ ; പീഡനം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൊണ്ടുപോയി മദ്യം നൽകിക്കൊണ്ട്
മുംബൈ: 16 വയസുള്ള വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ബിപാഷ കുമാറിനെ (40) വൈദ്യപരിശോധനയ്ക്ക് ശേഷം പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 123, 351(2), 3(5) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി വിവിരം രക്ഷിതാക്കളോട് പറയുകയായിരുന്നു. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലേക്ക് ടീച്ചർ വീട്ടുജോലിക്കാരിയെ അയച്ചതോടെയാണ് പീഡനകാര്യം കുട്ടി പറയുന്നത്. 2024 ജനുവരി 24 നും 2025 ഫെബ്രുവരി 28 നും ഇടയിൽ ജുഹുവിലെ…
Read More