ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കം; യു.പിയിൽ സി.ആർ.പി.എഫ് ജവാനെ ക്രൂരമായി മർദിച്ച് കൻവാരിയ തീർഥാടകർ

ലഖ്നോ: ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യു.പിയിൽ സി.ആർ.പി.എഫ് ജവാന് ക്രൂര മർദ്ദനം. കൻവാരിയ തീർഥാടകരാണ് മർദിച്ചത്.

മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ജവാൻ ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ കയറുന്നതിനിടെയാണ് സംഘർഷം. കൻവാരിയ തീർഥാടകരുമായി വാക്കേറ്റമുണ്ടായി തുടർന്ന് ഇയാളെ തീർഥാടകർ വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം

സി.ആർ.പി.എഫ് ജവാനെ ആക്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആർ.പി.എഫ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. റെയിൽവേ പൊലീസാണ് തീർത്ഥാടകരിൽ നിന്ന് ജവാനെ രക്ഷിച്ചത്.

സംഭവത്തിൽ കൻവാരിയ തീർഥാടകരായ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ പൊലീസ് വ്യകത്മാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us