കൈയിൽ പണം കരുതണം; യുപിഐ ഇടപാട് സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് ഓൺലൈൻ പണമിടപാടിൽ അതൃപ്തി തുറന്ന് കാട്ടി ബെംഗളൂരു വ്യാപാരികൾ

നഗരത്തിലെ ചെറുകിട കച്ചവടക്കാരാണ് പൂർണമായും യുപിഐ മുഖേനെയുള്ള ഇടപാടുകൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

പണം കൈയിൽ തരണമെന്ന നിലപാടിലാണ് വ്യാപാരികൾ. ജിഎസ്ടി നൽകണമെന്ന പ്രചരണത്തിന് പിന്നാലെ കടകൾക്ക് മുന്നിലായി വെച്ച ക്യുആർ കോഡുകൾ ഉൾപ്പടെ നീക്കിയിരിക്കുകയാണ് വ്യാപാരികൾ.

  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം

40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന നിർദേശമാണ് വാണിജ്യവകുപ്പ് മുന്നോട്ട് വെച്ചത്. നിർദേശത്തിന് പിന്നാലെ ചില വ്യാപാരികൾക്ക് ജിഎസ്ടി നൽകണമെന്ന നോട്ടീസും ലഭിച്ചു.

ഇതിന് പിന്നാലെയാണ് ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേന പണം സ്വീകരിക്കുന്നത് വ്യാപാരികൾ നിർത്തിയത്. ഇതോടെ കൈയിൽ പണം കരുതാതെ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി സാധനങ്ങൾ വാങ്ങുന്നവർക്കും വലിയ തിരിച്ചടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;
[masterslider id="10"]

Related posts

Click Here to Follow Us