കന്നഡ വിവർത്തനത്തിലെ പാളിച്ച : ക്ഷമാപണവുമായി മെറ്റ

ബെംഗളൂരു : സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ മെറ്റ നടത്തുന്ന കന്നഡ-ഇംഗ്ലീഷ് വിവർത്തനത്തിലെ പോരായ്‌മകൾക്ക് ക്ഷമാപണം നടത്തി മെറ്റ.

മെറ്റയുടെ ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനത്തിൽ വിവർത്തനത്തിൽ അതീവ തെറ്റുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി മെയിൽ അയച്ചതിന് പിന്നാലെയാണ് തിരുത്തിയത്.

ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനം വഴിയുള്ള മൊഴിമാറ്റം നിർത്തിവെക്കുകയോ കന്നഡ ഭാഷാ വിദഗ്ധരുടെ സേവനം ഉപയോഗിക്കുകയോ വേണമെന്നും നിർദേശിച്ചിരുന്നു.

  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്

തങ്ങൾക്ക് പറ്റിയ തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും തെറ്റുകൾ പരിഹരിച്ചതായും മെറ്റ വക്താവ് വ്യക്തമാക്കി.

കഴിഞ്ഞദിവസം അന്തരിച്ച നടി സരോജ ദേവിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യാഞ്ജലി അർപ്പിച്ച് കന്നഡയിലുള്ള സന്ദേശം മെറ്റ പ്ലാറ്റ്‌ഫോമുകളിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് സിദ്ധരാമയ്യ അന്തരിച്ചെന്ന തരത്തിലായിരുന്നു. ഗുരുതരമായ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാം ബലാത്സംഗ കേസിലെ അറസ്റ്റിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉറ്റുനോക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us