കാണാതായ ശാസ്ത്രജ്ഞൻ പത്മശ്രീ സുബ്ബണ്ണ അയ്യപ്പനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : ശ്രീരംഗപട്ടണയിലെ സായ് ആശ്രമത്തിന് സമീപമുള്ള കാവേരി നദിയിൽ കാർഷിക ശാസ്ത്രജ്ഞനും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്റെ (70) മൃതദേഹം മരിച്ച നിലയിൽ കണ്ടെത്തി .

മൈസൂരിലെ ഒരു അപ്പാർട്ട്മെന്റിൽ ഭാര്യയോടൊപ്പം താമസിച്ചിരുന്ന ഡോ. സുബ്ബണ്ണ അയ്യപ്പനെ മെയ് 7 നാണ് വീട്ടിൽ നിന്ന് കാണാതായത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. നിലവിൽ ശ്രീരംഗപട്ടണ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഇന്നലെ വൈകുന്നേരം നദിയിൽ ഒരു അജ്ഞാത മൃതദേഹം ഉണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചപ്പോൾ, ശാസ്ത്രജ്ഞന്റെ ഐഡന്റിറ്റി കണ്ടെത്തി.

ശാസ്ത്രജ്ഞനായ അയ്യപ്പന്റെ സ്കൂട്ടർ നദിക്കരയിൽ നിന്നും കണ്ടെത്തിയാട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് പോയ ഡോ.സുബ്ബണ്ണ അയ്യപ്പൻ തിരിച്ച എത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ മൈസൂരിലെ വിദ്യാരണ്യപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts