നഗരത്തിൽ നിന്നും ലഹരിക്കടത്ത് നടത്തുന്നതിനിടെ മലയാളി സംഘത്തിന്റെ ഒരാൾ പോലീസ് പിടിയിൽ; മൂന്നുപേർ രക്ഷപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ ലഹരിക്കടത്തിലേർപ്പെട്ട മലയാളി സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. മൂന്നുപേർ രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി സച്ചിൻ തോമസ് (25)ആണ് പിടിയിലായത്. പാലക്കാട് സ്വദേശികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച 160 കിലോഗ്രാം കഞ്ചാവ്, ഒരുകിലോഗ്രാം ഹൈഡ്രോ-കഞ്ചാവ്, 800 ഗ്രാം എംഡിഎംഎ ക്രിസ്റ്റൽ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്ക് 75 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ആനേക്കലിലുള്ള ഫ്ലാറ്റിലാണ് ഇവർ താമസിച്ചുവന്നതെന്ന് ബെംഗളൂരു റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു. നിർമാണം പൂർത്തിയാകാത്ത…

Read More

കാണാതായ ശാസ്ത്രജ്ഞൻ പത്മശ്രീ സുബ്ബണ്ണ അയ്യപ്പനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : ശ്രീരംഗപട്ടണയിലെ സായ് ആശ്രമത്തിന് സമീപമുള്ള കാവേരി നദിയിൽ കാർഷിക ശാസ്ത്രജ്ഞനും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്റെ (70) മൃതദേഹം മരിച്ച നിലയിൽ കണ്ടെത്തി . മൈസൂരിലെ ഒരു അപ്പാർട്ട്മെന്റിൽ ഭാര്യയോടൊപ്പം താമസിച്ചിരുന്ന ഡോ. സുബ്ബണ്ണ അയ്യപ്പനെ മെയ് 7 നാണ് വീട്ടിൽ നിന്ന് കാണാതായത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. നിലവിൽ ശ്രീരംഗപട്ടണ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നദിയിൽ ഒരു അജ്ഞാത മൃതദേഹം ഉണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി മൃതദേഹം…

Read More

സംസ്ഥാനത്തെ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു : കർണാടകത്തിൽ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളിൽ ഫീസ് വർധനയ്ക്ക് സർക്കാർ അംഗീകാരം. നിലവിലുള്ള ഫീസിന്റെ ഏഴരശതമാനം വർധിപ്പിക്കാൻ സർക്കാർ അനുമതിനൽകി. കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജ് അസോസിയേഷൻ പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. എം.സി. സുധാകറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചതും കോളേജുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതുമുൾപ്പെടെ ചൂണ്ടിക്കാട്ടി ബിരുദകോഴ്‌സുകൾക്ക് 15 ശതമാനം ഫീസ് വർധനയാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്. ഇതംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ, എയ്ഡഡ് കോളേജുകളിലെ ഫീസ് നിരക്കിൽ ഇക്കൊല്ലം മാറ്റമുണ്ടാകില്ല.  

Read More

തിരക്ക് കുറയ്ക്കുന്നതിന് ദേവനഹള്ളിയിൽ പുതിയ മെഗാ ടെർമിനൽ; സർവേക്ക്‌ റെയിൽവേ ബോർഡിന്റെ അംഗീകാരം

ബെംഗളൂരു : ദേവനഹള്ളിയിൽ പുതിയ മെഗാ ടെർമിനലിനുള്ള സർവേക്ക്‌ റെയിൽവേ ബോർഡിന്റെ അംഗീകാരം. ബെംഗളൂരു നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ദേവനഹള്ളിയിൽ പുതിയ ടെർമിനൽ നിർമിക്കാൻ ബെംഗളൂരു റെയിൽവേ ഡിവിഷൻ പദ്ധതിയിട്ടത്. ദേവനഹള്ളി സ്റ്റേഷന് സമീപമോ യെലഹങ്ക-ദേവനഹള്ളി -ചിക്കബെല്ലാപൂർ ഇടനാഴിയിലെ ഏതെങ്കിലും അനുയോജ്യമായ സ്ഥലത്തോ നിർദിഷ്ട മെഗാ കോച്ചിങ് ടെർമിനലിനായി അന്തിമ ലൊക്കേഷൻ സർവേ നടത്താനുള്ള നിർദേശത്തിനാണ് നിലവിൽ റെയിൽവേയുടെ അംഗീകാരം ലഭിച്ചത്. ടെർമിനലിൽ കുറഞ്ഞത് 10 പ്ലാറ്റ്ഫോമുകളെങ്കിലും ഉണ്ടായിരിക്കുമെന്നാണ് റെയിൽവേ വിഭാവനം ചെയ്തിട്ടുള്ളത്. ഇത് കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, ബെംഗളൂരു…

Read More

രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി സെൻസസ് വരുന്നു

ബെംഗളൂരു : ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കർണാടകത്തിൽ പ്രത്യേക സെൻസസ് നടത്തിയേക്കും. സെൻസസിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ഈ വിഭാഗത്തിനുള്ള പദ്ധതികൾ നടപ്പാക്കാൻ സഹായിക്കും. രാജ്യത്ത് ഇതാദ്യമായാണ് ഭിന്നശേഷിക്കാർക്ക് മാത്രമായി സെൻസസ് വരുന്നത്. സെൻസസ് ഈ വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റി ആക്ട് കമ്മിഷണർ ദാസ് സൂര്യവംശി പറഞ്ഞു.

Read More
Click Here to Follow Us